1000 കോടിയിലൊരുങ്ങുന്ന മഹാഭാരതത്തില്‍ ലാലേട്ടന്‍ ഭീമനാകുമ്പോള്‍ കൂടെ ഇന്ത്യന്‍ സിനിമയിലെ വന്‍ താരനിര; മമ്മൂട്ടി, പൃത്വിരാജ്, കൃഷ്ണനായി ഹൃത്വിക് റോഷന്‍ അല്ലെങ്കില്‍ മഹേഷ് ബാബു?

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 19.04.2017) ഇന്ത്യന്‍ സിനിമയിലെ ബോളിവുഡ് ആധിപത്യത്തെ ഞെട്ടിച്ചുകാണ്ട് മലയാളത്തില്‍ നിന്നൊരു സിനിമ. ഇന്ത്യയില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായി എം ടി വാസുദേവന്‍ നായരുടെ 'രണ്ടാമൂഴം' സിനിമയാകുമ്പോള്‍ ചിത്രത്തിലെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച സജീവം.

'മഹാഭാരതം' എന്ന പേരിലാണ് 1000 കോടി (150 മില്യണ്‍ യു എസ് ഡോളര്‍) ചെലവില്‍ രണ്ടാമൂഴം സിനിമയാകുന്നത്. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ചിത്രം പ്രമുഖ പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയാണ് നിര്‍മിക്കുന്നത്. പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. രണ്ടുവര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടെയും തിരക്കിലാണെന്ന് വി എ ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

1000 കോടിയിലൊരുങ്ങുന്ന മഹാഭാരതത്തില്‍ ലാലേട്ടന്‍ ഭീമനാകുമ്പോള്‍ കൂടെ ഇന്ത്യന്‍ സിനിമയിലെ വന്‍ താരനിര; മമ്മൂട്ടി, പൃത്വിരാജ്, കൃഷ്ണനായി ഹൃത്വിക് റോഷന്‍ അല്ലെങ്കില്‍ മഹേഷ് ബാബു?


ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടി, പൃത്വിരാജ്, ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതിന്റെ സൂചന സംവിധായകന്‍ തന്നെ നല്‍കിക്കഴിഞ്ഞു. മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യുക എന്നത് ഏതൊരു സിനിമാക്കാരുടെയും സ്വപ്നമാണ്. മഹാഭാരതത്തെ സംബന്ധിച്ചേടത്തോളം കഥാപാത്രത്തിന് അനുസരിച്ചുള്ള കാസ്റ്റിംഗ് ആയിരിക്കും. മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റിയ കഥാപാത്രം തീര്‍ച്ചയായും മഹാഭാരതത്തിലുണ്ട്. അദ്ദേഹത്തെ ഞാന്‍ ഇതുവരെ സമീപിച്ചിട്ടില്ല. ഇനി മഹാഭാരതത്തില്‍ മമ്മൂട്ടി ഒരു കഥാപാത്രമായി വന്നാല്‍ തെല്ലും അത്ഭുതപ്പെടാനില്ല. അത് എന്റെയും എല്ലാവരുടെയും ആഗ്രഹമാണ്. സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ശ്രീകൃഷ്ണനായി മനസ്സില്‍ കാണുന്നത് ഹൃത്വിക് റോഷനെയും മഹേഷ് ബാബുവിനെയുമാണ്. പൃഥ്വിരാജ് തീര്‍ച്ചായായും ഈ സിനിമയുടെ ഭാഗമാകേണ്ട നടന്‍ തന്നെയാണ്. ഭീമന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമ പറയുന്നത്. കഥാപാത്രങ്ങളെ അന്വേഷിക്കുമ്പോള്‍ ഇന്ത്യയിലെ മികച്ച താരങ്ങള്‍ തന്നെ വേണ്ടിവരും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആമിര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് വിവരം.

മഹാഭാരതമെന്നാല്‍ ഭീമന്‍ മാത്രമല്ല നിരവധി കഥാപാത്രങ്ങളുണ്ട്. ശക്തമായ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ മികച്ച താരങ്ങളുടെ ഒരു വലിയ നിരതന്നെ വേണ്ടിവരുമെന്നും ബിആര്‍ ഷെട്ടിയുടെ ദീര്‍ഘവീക്ഷണവും മഹാഭാരതം എന്ന കൃതിയോടുള്ള താല്‍പര്യവുമാണ് രണ്ടാമൂഴം യാഥാര്‍ഥ്യമാകാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ പേപ്പറില്‍ ഒരുങ്ങിപ്പോയേനെ. ഏഷ്യയിലെ രണ്ടാമത്തെ വലിയ ചിത്രവും ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രവുമാണിത്. ഒരുപാട് കഥാപാത്രങ്ങളെ അണി നിരത്തേണ്ട ഈ ചിത്രം ഇത്ര വലിയ ബജറ്റില്ലാതെ ചെയ്യാനാവില്ല. ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ച് ധാരണയുണ്ട്. എന്നാല്‍ ആര് അഭിനയിക്കും എന്നത് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര നിലവാരമുള്ള ഒരു കാസ്റ്റിങ് ഏജന്‍സിയെ ഏല്‍പിച്ചിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

ചിത്രത്തില്‍ മികച്ച സാങ്കേതിക വിദ്യയായിരിക്കും. ലോക സിനിമയിലെ തന്നെ മികച്ച സാങ്കേതിക വിദഗ്ധരെ ഇതിന് സമീപിക്കേണ്ടി വരും. മഹാഭാരത കഥ എല്ലാവര്‍ക്കും അറിയുന്നതുകൊണ്ട് അത് പുന സൃഷ്ടിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. കേരളത്തിലെ നാട്ടിന്‍പുറത്തുള്ളവര്‍ പോലും ട്രോയ്, ഗ്ലാഡിയേറ്റര്‍ പോലുള്ള ചിത്രങ്ങള്‍ കണ്ടു ശീലിച്ചവരായതിനാല്‍ പലരുടെയും സങ്കല്‍പ്പത്തിനപ്പുറം സാങ്കേതികവിദ്യ സഞ്ചരിക്കണമെന്നും എല്ലാം മികച്ച രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കും.

മഹാഭാരതത്തിന് മുമ്പ് മോഹന്‍ലാലിന്റെ ഒടിയന്‍ തിയറ്ററിലെത്തും. കൂടാതെ 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന പൃത്വിരാജിന്റെ കര്‍ണനുമുണ്ട്. മമ്മൂട്ടി കര്‍ണനായി എത്തുന്ന ചിത്രവും മഹാഭാരതത്തിന് മുമ്പ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് വിവരം. ഈ സിനിമകളെല്ലാം യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ലോക സിനിമയില്‍ മലയാളത്തിനും പുതിയ അധ്യായം തുന്നിച്ചേര്‍ക്കാനാകും. മലയാള സിനിമയില്‍ അപ്രാപ്യമെന്ന് കരുതിയിരുന്ന 100 കോടിയും കടന്ന് പുലിമുരുകന്‍ 150 കോടി ക്ലബ്ബിലെത്തിയ സ്ഥിതിക്ക് ഇന്ത്യന്‍ സിനിമയിലെ തലവര മാറ്റിക്കുറിക്കാന്‍ മലയാളത്തിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Film, Entertainment, Cinema, National, Mohanlal, Mammootty, Prithvi Raj, Hrithik Roshan, Actor.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script