28 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞുപോയ കാമുകിയെയും കാമുകനെയും ഒന്നിപ്പിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി
Jul 17, 2019, 17:02 IST
കൊച്ചി: (www.kvartha.com 17.07.2019) 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞുപോയ കാമുകിയെയും കാമുകനെയും ഒന്നിപ്പിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി. സംഭവം ജീവിതത്തിലല്ലെന്നു മാത്രം. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഷൈലോക്കിലെ നായകന്റെയും നായികയുടെയും കാര്യമാണ് പറയുന്നത്. തമിഴ് നടനും സംവിധായകനുമായ രാജ് കിരണ്‍, നടി മീന എന്നിവരാണ് സിനിമയിലെ ആ കാമുകനും കാമുകിയും.
അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് ഏഴിന് ആരംഭിക്കും. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍.
ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക. അതിനു ശേഷമാകും മമ്മൂട്ടി ഷൈലോക്കാകാന്‍ എത്തുക. പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. പ്രസ്തുത ചടങ്ങിലാണ് 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞുപോയ കാമുകിയുടെയും കാമുകന്റെയു കഥ മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടിയുടെ വാക്കുകള്‍;
പിശുക്കനായ ഒരു പലിശക്കാരന്റെ കഥയാണ് സിനിമയില്‍ പറയുന്നത്. വളരെ പാവപ്പെട്ടവന്‍. രാജ് കിരണ്‍ സര്‍ ആണ് യഥാര്‍ത്ഥത്തില്‍ നായകന്‍. ചിത്രത്തില്‍ മീനയാണ് നായിക. നായകന്റെ നായികയാണ്. 'എന്‍ രാസാവിന്‍ മനസിലെ' എന്ന ചിത്രത്തില്‍ സാര്‍ തന്നെയാണ് മീനയെ ഇന്‍ട്രൊഡ്യൂസ് ചെയ്തത്.
28 വര്‍ഷത്തിന് ശേഷം ഒന്നിച്ചഭിനയിക്കുക എന്നത് വലിയൊരു കാര്യമാണ്. അതൊരു വലിയൊരു ഉത്തരവാദിത്തമാണ്. പിരിഞ്ഞുപോയ രണ്ട് കാമുകി കാമുകന്മാരെ നമ്മളിവിടെ ഒന്നിപ്പിക്കുകയാണ്' എന്ന് മമ്മൂട്ടി പറഞ്ഞു.
എം.പദ്മകുമാര്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കമാണ് മമ്മൂട്ടിയുടെ ലിസ്റ്റിലുള്ള മറ്റൊരു ചിത്രം. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. നിലവില്‍ രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വനിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mammootty’s Shylock adds Rajkiran and Meena, Mammootty, News, Kochi, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.