SWISS-TOWER 24/07/2023

ശരത് നായരുടെ ആദ്യ ചിത്രത്തിൽ മമ്മൂട്ടി നായകൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 24.05.2017) പുതുമുഖ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് ഒട്ടും മടിയുമില്ലാത്ത നടനാണ് മമ്മൂട്ടി. ലാൽജോസും ആഷിഖ് അബും അൻവർ റഷീദുമടക്കം നിരവധി യുവ സംവിധായകുടെ ആദ്യ ചിത്രത്തിലെ നായകനായിരുന്നു മമ്മൂട്ടി. ഇപ്പോഴിതാ പരസ്യചിത്ര സംവിധായകൻ ശരത് നായരുടെ ആദ്യ ചിത്രത്തിലും മമ്മൂട്ടി നായകനാവുന്നു.

ഒരു യഥാർഥ സംഭവമാണ് പേരിടാത്ത ചിത്രത്തിന്‍റെ പ്രമേയം. രണ്ട് നായികമാരിൽ ഒരാൾ മിയ ആയിരിക്കും. രണ്ടാമത്തെ നായിക മുംബൈയിൽ നിന്നുള്ള മോഡലാണ്. ആദ്യഘട്ട ചിത്രീകരണം ജൂൺ ആദ്യവാരം ബംഗളൂരുവിൽ തുടങ്ങും.

കൊല്ലത്ത് ചിത്രീകരണം തുടരുന്ന അജയ് വാസുദേവ് ചിത്രമായ മാസ്റ്റർപീസിന്റെ തിരക്കിലാണിപ്പോൾ മമ്മൂട്ടി. ഇതിന് ശേഷമാണ് മമ്മൂട്ടി ശരത് ചിത്രത്തിനൊപ്പം ചേരുക. മമ്മൂട്ടിയുടെ ജയിൽ രംഗങ്ങളാണ് ആദ്യ ഘട്ടത്തിൽ ചിത്രീകരിക്കുന്നതെന്നാണ് സൂചന. ആന്റണി ഡിക്രൂസ് എന്റർടെയ്ൻമെന്റ്സാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ർമ്മിക്കുന്നത്.
ശരത് നായരുടെ  ആദ്യ ചിത്രത്തിൽ മമ്മൂട്ടി നായകൻ

മമ്മൂട്ടിയുടെ പന്ത്രണ്ട് പരസ്യ ചിത്രങ്ങൾ ശരത് സംവിധാനം ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്  സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പരസ്യചിത്രമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Mammootty's arguably the only superstar in Mollywood who has no qualms working with debutant directors. For his next project, the actor will be teaming up with ad filmmaker Sharrath Sandith, who would be making his Mollywood debut with the yet-to-be-titled movie.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia