മെഗാ താരം മമ്മൂട്ടിയുടെ 'ദി ഗ്രേറ്റ് ഫാദര്‍' ന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി, മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്ക് ആരാധകരെ കോരിത്തരിപ്പിക്കും, വീഡിയോ കാണാം
Mar 17, 2017, 15:30 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 17.03.2017) സിനിമാ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം 'ദി ഗ്രേറ്റ് ഫാദറിന്റെ' ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നിര്‍വഹിച്ച് നക്ഷത്രയും പ്രാര്‍ത്ഥനയും ചേര്‍ന്നാലപിച്ച 'കോ കോ കോഴി' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ബേബി അനിഘയാണ് ഗാനരംഗത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മെഗാ താരം മമ്മൂട്ടിയും രണ്ട് മൂന്ന് ഷോര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും സ്‌റ്റൈലിഷ് വേഷമെന്ന് 'ദി ഗ്രേറ്റ് ഫാദറിനെ' വിശേഷിപ്പിച്ചത് വെറുതെയല്ലെന്ന് തോന്നും വിധമാണ് താരത്തിന്റെ ലുക്ക്. നവാഗതനായ ഹനീഫ് അദാനിയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
പൃഥ്വിരാജ് അംഗമായിട്ടുള്ള ഓഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി, ആര്യ, സ്‌നേഹ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും മോഷന്‍ പോസ്റ്ററുകളും ടീസറുകളുമെല്ലാം നേരത്തെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമുണ്ടാക്കിയിരുന്നു. ആദ്യമായി യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കാണുന്ന മോഷന്‍ പോസ്റ്റര്‍ എന്ന റെക്കോര്‍ഡും ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടീസര്‍ എന്ന റെക്കോര്‍ഡും 'ദി ഗ്രേറ്റ് ഫാദറര്‍' സ്വന്തമാക്കിയിരുന്നു. ചിത്രം മാര്‍ച്ച് 30 ന് തിയേറ്ററുകളിലെത്തും.

Summary: Mammootty's new film 'The Great Father' first video song released. Mammootti's most anticipated movie of 2017 The Great Father first song has been just released on Friday. In this film Mammooty plays the role of David Nainan. Produced by Prithviraaj and directed by Haneef Adeni.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.