അപ്പു തനിക്ക് മകനെപ്പോലെ; ആദിക്ക് എല്ലാവിധ ആശംസകളുമായി മമ്മൂട്ടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 17.01.2018) പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദി തിയേറ്റകളില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തന്റെ അപ്പുവിന് ആശംസയുമായി എത്തിയിരിക്കുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി.

സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്ന നിങ്ങളുടെ പ്രണവ് എന്ന ഞങ്ങളുടെ അപ്പുവിന് എല്ലാ ആശംസയും നേരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അപ്പു ഞങ്ങളുടെ മക്കളിലൊരാളാണ്. ഞങ്ങളുടെ കണ്‍മുന്നിലാണ് അവന്‍ വളര്‍ന്നത്. നിങ്ങളെ എല്ലാരെയും സന്തോഷിപ്പിക്കാന്‍ തീര്‍ച്ചയായും അവന് കഴിയും. അപ്പുവിന്റെ ആദിക്കും ഒപ്പം അവന്റെ മാതാപിതാക്കളായ ഞങ്ങളുടെ ലാലിനും സുചിക്കും എല്ലാ ആശംസകളും നേരുന്നു. ബുധനാഴ്ചയാണ് തന്റെ ഫേസ് ബുക്ക് പേജില്‍ മമ്മൂട്ടി പ്രണവിന് ആശംസകള്‍ നേര്‍ന്നത്.

  അപ്പു തനിക്ക് മകനെപ്പോലെ; ആദിക്ക് എല്ലാവിധ ആശംസകളുമായി മമ്മൂട്ടി

കഴിഞ്ഞ ദിവസം ആദിയുടെ പ്രിവ്യു ഷോ കാണാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ മോഹന്‍ലാല്‍ കുടുംബ സമേതം എത്തിയിരുന്നു. സൂപ്പര്‍താരങ്ങളുടെ കുടുംബ സംഗമത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി ജനുവരി 26ന്  തിയേറ്ററുകളിലെത്തും.


Keywords: Mammootty wishes Pranav Mohanlal all the best for 'Aadhi', Mohanlal, Son, Cinema, Entertainment, News, Facebook, Post, Mammootty, Theater, Released, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script