Mammootty | മമ്മൂട്ടി പഞ്ചായത് തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു! ചിഹ്നം ടോര്‍ച്; വാര്‍ഡില്‍ നിരന്ന് ഫ് ളക്‌സ് ബോര്‍ഡുകള്‍
Nov 8, 2022, 15:50 IST
കൊച്ചി: (www.kvartha.com) മമ്മൂട്ടി പഞ്ചായത് തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. തീക്കോയി ഗ്രാമപഞ്ചായതിലെ മൂന്നാം വാര്‍ഡില്‍ ടോര്‍ച് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ചിരിച്ചുകൊണ്ടുനില്‍ക്കുന്ന മമ്മൂട്ടിയുടെ ഫ് ളക്‌സ് ബോര്‍ഡുകള്‍ വാര്‍ഡില്‍ നിരന്നുകഴിഞ്ഞു. മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന അഭ്യര്‍ഥനയുമായാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍.
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതല്‍' സിനിമയുമായി ബന്ധപ്പെട്ടാണ് ബോര്‍ഡുകളും പോസ്റ്ററുകളും നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യു ദേവസിയുടെ നായികയായെത്തുന്നത് തെന്നിന്‍ഡ്യന്‍ താരം ജ്യോതികയാണ്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.
രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് കാതല്‍.
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. തിരക്കഥ: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ. എക്‌സിക്യൂടിവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍. ഛായാഗ്രഹണം: സാലു കെ തോമസ്, എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്. സംഗീതം: മാത്യൂസ് പുളിക്കന്‍. ആര്‍ട്: ഷാജി നടുവില്‍.
ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു, ഗാനരചന: അലീന, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേകപ്: അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: മാര്‍ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഒ: പ്രതീഷ് ശേഖര്‍.
Keywords: Mammootty to play the politician Mathew Devassy in Jeo Baby’s ‘Kaathal - The Core’, Mammootty, News, Cinema, Flex boards, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.