കൊലപാതകം നടന്നിട്ട് 4 വര്‍ഷം, എങ്ങുമെത്താതെ കേസ്; അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി
Jan 31, 2022, 11:40 IST
പാലക്കാട്: (www.kvartha.com 31.01.2022) കൊലപാതകം നടന്നിട്ട് നാലുവര്‍ഷം, എങ്ങുമെത്താതെ കേസ്, അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി.
മധുവിന്റെ കുടുംബത്തിന് നിയമസഹായത്തിന് മുതിര്‍ന്ന അഭിഭാഷകന്‍ വി നന്ദകുമാറിനെ ചുമതലപ്പെടുത്തിയതായി മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റോബര്‍ട്ട് കുര്യാക്കോസ് അറിയിച്ചു. കേരള, മദ്രാസ് ഹൈകോടതികളില്‍ പ്രാക്ടീസ് ചെയ്യുകയാണ് നന്ദകുമാര്‍. ഇക്കാര്യം മധുവിന്റെ സഹോദരീ ഭര്‍ത്താവിനെ അറിയിച്ചു.
2018 ഫെബ്രുവരി 22നാണ് മനോവൈകല്യമുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കടകളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന പേരിലാണ് മര്‍ദനം. കൊലപാതകം നടന്നിട്ട് വര്‍ഷം നാലായിട്ടും വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.
സ്പെഷ്യല്‍ പ്രോസിക്യൂടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിചാരണ നീണ്ടുപോകുന്നത്. ഇതോടെ കുടുംബം ആരോപണവുമായി രംഗത്തെത്തുകയും വിഷയത്തില്‍ കോടതി ഇടപെടുകയും ചെയ്തിരുന്നു. തനിക്കെതിരെ സംശയമുയര്‍ന്ന സാഹചര്യത്തില്‍ സ്‌പെഷല്‍ പ്രോസിക്യൂടറായി തുടരാന്‍ താത്പര്യമില്ലെന്ന് അഡ്വ. വി ടി രഘുനാഥ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ ഇടപെടല്‍.
Keywords: Mammootty to extend legal assistance to Madhu's family, Palakkad, News, Mammootty, Cine Actor, Cinema, Court, Murder, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.