മമ്മൂട്ടിയുടെ പുത്തൻ പടം 'പുത്തൻ പണം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 04.03.2017) ഹിറ്റ് സിനിമകളുടെ കൂട്ടുകെട്ട് മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന പുതിയ സിനിമ ‘പുത്തൻ പണം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് പുത്തൻ പണം. രഞ്ജിത് ഉൾപ്പടെയുള്ളവരുടെ നിർമ്മാണ സംരംഭമായ ത്രി കളേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

മമ്മൂട്ടിയുടെ പുത്തൻ പടം 'പുത്തൻ പണം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കടല്‍ കടന്നൊരു മാത്തുക്കുട്ടിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്. കള്ളപ്പണത്തിനും കള്ളനോട്ടിനും തടയിടാനായി കേന്ദ്ര സര്‍ക്കാര്‍ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് പുത്തന്‍ പണം എന്ന പേരില്‍ ചിത്രം ഒരുങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.

റിയല്‍ എസ്റ്റേറ്റ് രംഗത്തേയും കള്ളനോട്ടുകളുടെയും എല്ലാം കഥ പറഞ്ഞ ഇന്ത്യന്‍ റുപ്പി ഇറങ്ങി അഞ്ചു വര്‍ഷത്തിനുശേഷമാണ് സമാനമായ പശ്ചാത്തലമുള്ള മറ്റൊരു സിനിമ രഞ്ജിത്ത് ഒരുക്കുന്നത്. മമ്മൂട്ടിയെ കൂടാതെ കോട്ടയം നസീര്‍, മാമുക്കോയ, സുരേഷ് കൃഷ്ണ, ഇനിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം വിഷുവിനോട് അനുബന്ധിച്ച് തിയറ്ററുകളില്‍ എത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Mammootty starring new Malayalam film 'Puthan Panam' first look poster unveiled. The film is directed by Ranjith and produced by three colors. It says the story related to black money and bribes.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script