മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന 'പുഴു' ഒടിടി റിലീസിന്

 


ADVERTISEMENT


കൊച്ചി: (www.kvartha.com 17.01.2022) മമ്മൂട്ടി ചിത്രമായ 'പുഴു' ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം സോണി ലൈവിലൂടെയാവും പ്രേക്ഷകരിലേക്ക് എത്തുക. ലെറ്റ്സ് ഒടിടി ഗ്ലോബല്‍ ട്വിറ്റെര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. 
Aster_MIMS

അടുത്തിറങ്ങിയ ചിത്രത്തിന്റെ ടീസെറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടി നെഗറ്റീവ് റോളിലോ എന്ന് തരത്തിലുള്ള ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. 

നവാഗതയായ റത്തീന ശര്‍ശാദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'പുഴു'വിനുണ്ട്. 

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന 'പുഴു' ഒടിടി റിലീസിന്


നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. സിന്‍ സില്‍ സെലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. 

Keywords:  News, Kerala, State, Kochi, Entertainment, Business, Finance, Cinema, Theater, Mammootty Starrer Movie Puzhu OTT Release
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia