SWISS-TOWER 24/07/2023

മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒന്നിച്ചഭിനയിക്കുന്ന സിനിമയിലെ ഷൂട്ടിംഗ് രംഗങ്ങൾ ചോർന്നു! പുറത്തായത് കോളജിൽ വെച്ച് ഇരുവരും സംസാരിക്കുന്ന ദൃശ്യങ്ങൾ: വീഡിയൊ

 


ADVERTISEMENT

കൊല്ലം: (www.kvartha.com 23.04.2017) മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒരുമിച്ചഭിനയിക്കുന്നുവെന്ന വാർത്ത കുറച്ച് ദിവസമായിട്ടുള്ള ചർച്ചാ വിഷയമാണ്. എന്നാൽ ഇരുവരും ഒരുമിക്കുന്ന സിനിമയിലെ ചില ദൃശ്യങ്ങൾ ചോർന്നതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ സംസാര വിഷയം. മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും തമ്മിലുള്ള സംസാര ദൃശ്യങ്ങളാണ് ചോർന്നിരിക്കുന്നത്. മമ്മൂട്ടിയുടെ മുഖം വീഡിയോയിൽ വ്യക്തമായി കാണാനില്ല. കോളജിൽ വെച്ച് സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിയോട് എന്തൊക്കെയോ സംസാരിക്കുന്നത് കാണാവുന്നതാണ്. അതേസമയം  എന്താണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ല.

'രാജാധിരാജ' എന്ന ചിത്രത്തിന്റെ സംവിധായകനായ അജയ് ദേവ് ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന റോളിലാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. പുലിമുരുകനിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായ ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒന്നിച്ചഭിനയിക്കുന്ന സിനിമയിലെ ഷൂട്ടിംഗ് രംഗങ്ങൾ ചോർന്നു! പുറത്തായത് കോളജിൽ വെച്ച് ഇരുവരും സംസാരിക്കുന്ന ദൃശ്യങ്ങൾ: വീഡിയൊ

വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും.

Summary: Mammootty Santhosh Pandit starring new film scenes has been leaked.Actor Santhosh Pandit is talking to some one hope fully it is Mammootty, and some students are surrounded. The scene ensures that film will be comedy.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia