ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 18.05.2017) മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഒരു വടക്കൻ വീരഗാഥയിലെ ചന്തു. വടക്കൻപാട്ടിലെ ചന്തുവിന് എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി ജീവൻ പകർന്നപ്പോൾ മലയാള സിനിമയിലെ അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒന്നായി അത് മാറുകയും ചെയ്തു. ഹരിഹരനായിരുന്നു ഒരു വടക്കൻ വീരഗാഥയുടെ സംവിധായകൻ.
നീണ്ട ഇടവേളയ്ക്ക് ശേഷം ചന്തുവായി മമ്മൂട്ടി വീണ്ടുമെത്തുന്നു. ഹരിഹരൻ തന്നെയാണ് സംവിധായകൻ. എം ടിക്ക് പകരം രഞ്ജിത്താണ് തിരക്കഥാകൃത്തിന്‍റെ റോളിൽ. ചിത്രത്തിന്‍റെ പ്രാഥമിക കാര്യങ്ങൾ നടക്കുകയാണെന്ന് ഹരിഹരൻ പറഞ്ഞു.
എം ടിയുടെ തിരക്കഥയിൽ രണ്ടാമൂഴത്തിന് ചലച്ചിത്ര ഭാഷ്യം നൽകുന്നതും ഹരിഹരനാണ്. മഹാഭാരതം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഭീമനായി അഭിനയിക്കുന്നത് മോഹൻലാലാണ്. 1000 കോടി രൂപ മുതൽമുടക്കിലാണ് മഹാഭാരതം നിർമിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: One of Mammootty's best characters in his career was in director Hariharan's Oru Vadakan Veeragadha. The actor played the anti-hero Chandu, a Malabar folk legend, in the film that was scripted by MT Vasudevan Nair.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.