ഹരിഹരൻ ചിത്രത്തിൽ ചന്തുവായി മമ്മൂട്ടി വീണ്ടുമെത്തുന്നു

 


തിരുവനന്തപുരം: (www.kvartha.com 18.05.2017) മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഒരു വടക്കൻ വീരഗാഥയിലെ ചന്തു. വടക്കൻപാട്ടിലെ ചന്തുവിന് എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി ജീവൻ പകർന്നപ്പോൾ മലയാള സിനിമയിലെ അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒന്നായി അത് മാറുകയും ചെയ്തു. ഹരിഹരനായിരുന്നു ഒരു വടക്കൻ വീരഗാഥയുടെ സംവിധായകൻ.

ഹരിഹരൻ ചിത്രത്തിൽ ചന്തുവായി മമ്മൂട്ടി വീണ്ടുമെത്തുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം ചന്തുവായി മമ്മൂട്ടി വീണ്ടുമെത്തുന്നു. ഹരിഹരൻ തന്നെയാണ് സംവിധായകൻ. എം ടിക്ക് പകരം രഞ്ജിത്താണ് തിരക്കഥാകൃത്തിന്‍റെ റോളിൽ. ചിത്രത്തിന്‍റെ പ്രാഥമിക കാര്യങ്ങൾ നടക്കുകയാണെന്ന് ഹരിഹരൻ പറഞ്ഞു.

എം ടിയുടെ തിരക്കഥയിൽ രണ്ടാമൂഴത്തിന് ചലച്ചിത്ര ഭാഷ്യം നൽകുന്നതും ഹരിഹരനാണ്. മഹാഭാരതം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഭീമനായി അഭിനയിക്കുന്നത് മോഹൻലാലാണ്. 1000 കോടി  രൂപ മുതൽമുടക്കിലാണ് മഹാഭാരതം നിർമിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: One of Mammootty's best characters in his career was in director Hariharan's Oru Vadakan Veeragadha. The actor played the anti-hero Chandu, a Malabar folk legend, in the film that was scripted by MT Vasudevan Nair.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia