മമ്മൂട്ടിയുടെ അമല്‍ നീരദ് ചിത്രം 'ഭീഷ്മ പര്‍വ്വം' മാര്‍ചില്‍ പ്രേക്ഷകരിലേക്ക്; ടീസര്‍ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍
Feb 11, 2022, 10:16 IST
കൊച്ചി: (www.kvartha.com 11.02.2022) പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ മമ്മൂട്ടിയുടെ അമല്‍ നീരദ് ചിത്രം 'ഭീഷ്മ പര്‍വ്വം' റിലീസ് തിയതി പുറത്തുവിട്ടു. മാര്‍ച് മൂന്നിന് ചിത്രം തിയറ്ററുകളില്‍ എത്തും. നേരത്തെ ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഏറെ ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും പിന്നീട് ഭീഷ്മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ ടീസര്‍ വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
Keywords: News, Kerala, State, Kochi, Mammootty, Entertainment, Cinema, Finance, Business, Mammootty movie Bheeshma Parvam new release date out now
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.