Mammootty | ഇനി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്, അത് വളരെ വേദനാജനകമാണെന്നും പ്രൊമോഷന്‍ പരിപാടിക്കിടെ നടന്‍ മമ്മൂട്ടി

 


കൊച്ചി: (www.kvartha.com) തന്റെ ഏറ്റവും പുതിയ ചിത്രമായ നാന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് വളരെ ഇമോഷനലായി സംസാരിച്ച് നടന്‍ മമ്മൂട്ടി.

അഭിമുഖത്തിനിടെ ഏതു തരം കഥാപാത്രങ്ങളാണ് മെഗാസ്റ്റാര്‍ ആസ്വദിച്ച് ചെയ്യുന്നതെന്നുള്ള ചോദ്യത്തിനായിരുന്നു ഈ മറുപടി. ഇനി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്നും അത് വളരെ വേദനാജനകമാണെന്നും താരം പറഞ്ഞു. താന്‍ കഥാപാത്രങ്ങള്‍ക്കല്ല അഭിനയത്തിനാണ് പ്രധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Mammootty | ഇനി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്, അത് വളരെ വേദനാജനകമാണെന്നും പ്രൊമോഷന്‍ പരിപാടിക്കിടെ നടന്‍ മമ്മൂട്ടി

'കഥാപാത്രത്തിന്റെ രൂപഘടനയോ വലിപ്പ-ചെറുപ്പമോ നോക്കുന്ന ആളല്ല ഞാന്‍. പോക്കിരി രാജയിലെ കഥാപാത്രവും ഭൂതകണ്ണാടി പോലെയുള്ള സിനിമകളിലെ വേഷവും ഒരുപോലെയാണ് കാണുന്നത്. ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും വളരെ ആത്മാര്‍ഥമായിട്ടാണ് ചെയ്തത്. ഇത്തരം ചോദ്യങ്ങള്‍ വളരെ വേദനാജനകമാണ്. ഇനി ചോദിക്കരുത്.

പോക്കിരി രാജ ഞാന്‍ ആസ്വദിച്ചല്ല ചെയ്തത് എന്ന് പറഞ്ഞാല്‍ അത് കളവ് ആകും. ഞാനൊരു കള്ളനല്ല. ആ സിനിമ വളരെ ആത്മാര്‍ഥമായിട്ടാണ് ചെയ്തത്. അതുകൊണ്ട് ഈ ചോദ്യം വളരെ വേദനാജനകമാണ്. അത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്നും ഇതാണ് ഇഷ്ടപ്പെടുന്നതെന്നും പറയുന്നത് വളരെ സങ്കടകരമാണ്. അത് ഇനി ചോദിക്കരുത്, മമ്മൂട്ടി പറഞ്ഞു.

Keywords: Mammootty Humble Warn To Don't Ask To His enjoy Movie Character, Kochi, News, Cinema, Mammootty, Media, Cine Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia