കൈയ്യീന്ന് പോയല്ലോ എന്ന് മമ്മൂട്ടി, കുഴപ്പമില്ല, നമുക്ക് അതില്‍ പിടിച്ച് കയറാമെന്ന് ആന്റോ ജോസഫ്; മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന 'ദ പ്രീസ്റ്റ്' വ്യാഴാഴ്ച റിലീസ് ചെയ്യും

 


കൊച്ചി: (www.kvartha.com 10.03.2021) കൈയ്യീന്ന് പോയല്ലോ? ദ പ്രീസ്റ്റിലെ ട്വിസ്റ്റ് അബദ്ധത്തില്‍ പറഞ്ഞ് മമ്മൂട്ടി. സര്‍പ്രൈസ് എന്തെന്ന് പറഞ്ഞു കഴിഞ്ഞപ്പോഴാണ് അബദ്ധം പിണഞ്ഞെന്ന് മനസിലായത്. ഇതോടെ ഇത് പറയേണ്ട അല്ലേയെന്ന് മഞ്ജുവിനോടായി ചോദിക്കുകയും ചെയ്തു.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ദ പ്രീസ്റ്റ്'. വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ഒട്ടുമുക്ക പ്രമുഖ താരങ്ങള്‍ക്കൊപ്പവും മഞ്ജു അഭിനയിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ തനിക്കേറെ ആഗ്രഹമുളളതായി മഞ്ജു തുറന്നു പറയുകയും ചെയ്തിരുന്നു. മഞ്ജുവിന്റെ ആ മോഹമാണ് ദ പ്രീസ്റ്റിലൂടെ നിറവേറിയത്. കൈയ്യീന്ന് പോയല്ലോ എന്ന് മമ്മൂട്ടി, കുഴപ്പമില്ല, നമുക്ക് അതില്‍ പിടിച്ച് കയറാമെന്ന് ആന്റോ ജോസഫ്; മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന 'ദ പ്രീസ്റ്റ്' വ്യാഴാഴ്ച റിലീസ് ചെയ്യും
സിനിമയുടെ റിലീസിന് മുന്നോടിയായുളള പ്രസ് മീറ്റില്‍ മമ്മൂട്ടി, മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. പ്രസ് മീറ്റില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യമായി അഭിനയിച്ചതിനെക്കുറിച്ച് മമ്മൂട്ടിയോട് ചോദിച്ചു. ഇതിനുളള മറുപടി പറയുന്നതിനിടയിലാണ് സിനിമയിലെ ആ വലിയ രഹസ്യം മമ്മൂട്ടി അബദ്ധത്തില്‍ പരസ്യമാക്കിയത്. സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഞങ്ങള്‍ ഒരു സീനിലേയുള്ളൂ, അതൊരു വലിയ സീനാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് മമ്മൂട്ടിക്ക് അബദ്ധം പറ്റിയത് മനസിലായത്. ഇത് പറയേണ്ട അല്ലേയെന്ന് മഞ്ജുവിനോടായി മമ്മൂട്ടി ചോദിച്ചു. കൈയ്യീന്ന് പോയല്ലോയെന്ന് ആന്റോ ജോസഫിനോടായി അദ്ദേഹം പറയുകയും ചെയ്തു. എന്നാല്‍ അത് കുഴപ്പമില്ല, നമുക്ക് അതില്‍ പിടിച്ച് കയറാമെന്നായിരുന്നു ആന്റോ ജോസഫിന്റെ മറുപടി.

മൂന്നു മണിക്കൂറെടുത്തായിരുന്നു സിനിമയുടെ കഥ മമ്മൂട്ടിയോട് പറഞ്ഞത്. നായകന്‍ മമ്മൂട്ടിയാണെന്നറിഞ്ഞതോടെ മഞ്ജു വാര്യര്‍ ചിത്രത്തിന് ഓക്കേ പറയുകയായിരുന്നുവെന്ന് സിനിമയുടെ നിര്‍മാണ പങ്കാളി കൂടിയായ ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ദ പ്രീസ്റ്റ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. ബി ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'കുഞ്ഞിരാമായണം' എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, 'കോക്ക് ടെയില്‍' എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യാം മേനോന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. സംവിധായകന്‍ ജോഫിന്റേത് തന്നെയാണ് കഥ. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഒരു പുരോഹിതനായാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത്.

Keywords:  Mammootty explains the priest movie surprise, Kochi, News, Cinema, Entertainment, Mammootty, Manju Warrier, Video, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia