ഇത്തവണ മമ്മൂട്ടിയുടെ മോഡലായത് ലേഡി സൂപെര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍; ഇതെന്റെ നിധിയാണെന്ന് താരം, ചിത്രം വൈറല്‍
Mar 28, 2021, 15:10 IST
കൊച്ചി: (www.kvartha.com 28.03.2021) ഇത്തവണ മമ്മൂട്ടിയുടെ മോഡലായത് ലേഡി സൂപെര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. മഞ്ജു ഇന്ന് സമൂഹ മാധ്യമങ്ങളില്‍ തന്റെ മൂന്ന് മനോഹരമായ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. ഇതൊരു നിധിയാണ് എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങള്‍ സൂപെര്‍ഹിറ്റ് ചിത്രമായ 'ദ പ്രീസ്റ്റി'ന്റെ ലൊകേഷനില്‍ വെച്ച് മമ്മൂട്ടി പകര്‍ത്തിയതായിരുന്നു.
'മലയാളസിനിമയിലെ തന്നെ ഏറ്റവും പ്രശസ്ത ഫോടോഗ്രാഫര്‍ മമ്മൂക്കയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നതെന്നും ഈ ചിത്രങ്ങള്‍ തനിക്കൊരു നിധിയാണെന്നും മമ്മൂക്കയ്ക്കു നന്ദി പറയുന്നുവെന്നും' താരം കുറിച്ചു.
മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വെള്ള ഷര്‍ടും കറുത്ത പാവാടയും അണിഞ്ഞ ചിത്രം വൈറലായിരുന്നു. നാല്‍പതുകളില്‍ നില്‍ക്കുന്ന താരം തീര്‍ത്തും ചെറുപ്പമായി കാണപ്പെട്ട ചിത്രത്തിന് താഴെ ലേഡി മമ്മൂട്ടിയെന്നും പ്രായം പിന്നെയും പിറകിലോട്ടാണെന്നും മറ്റും കമന്റ് ചെയ്തായിരുന്നു ആരാധകര്‍ വരവേറ്റത്.
മലയാള സിനിമയില്‍ കാമറകളോടും ഫോടോഗ്രഫിയോടും ഏറെ താല്‍പര്യമുള്ള താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ലോക് ഡൗണ്‍ കാലത്ത് താന്‍ സ്വന്തമാക്കിയ വില കൂടിയ കാമറയെ കുറിച്ച് ആവേശത്തോടെ അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പല പ്രമുഖരുടെയും ചിത്രങ്ങള്‍ പലപ്പോഴായി മമ്മൂട്ടി പകര്‍ത്തിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.