കാത്തിരിപ്പിന് വിരാമം: സേതുരാമയ്യര്‍ മേയില്‍ പ്രേക്ഷകരിലേക്ക്; സിബിഐ 5 റിലീസ് തീയതി പ്രഖ്യാപിച്ച് മമ്മൂട്ടി

 



കൊച്ചി: (www.kvartha.com) കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ത്തന്നെ എത്തുന്ന സിബിഐ 5 ന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ സിബിഐ 5 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി.  

വരാനിരിക്കുന്ന റിലീസുകളില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയ 'സിബിഐ 5 ദ് ബ്രെയിന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മെയ് ഒന്നിനാണ് തിയേറ്ററുകളില്‍ എത്തുക. പെരുന്നാള്‍ റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഞായറാഴ്ചയാണ് എന്ന കൗതുകവുമുണ്ട്. ഒരു സിനിമയുടെ ഞായറാഴ്ചയുള്ള റിലീസ് ഏറെ അപൂര്‍വമാണ്. 

ചിത്രത്തിന്റേതായി ഇതുവരെ എത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ ഐകണിക് കഥാപാത്രമായ സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരുടെ അഞ്ചാം വരവാണ് ഈ ചിത്രം. 

ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാണ് അണിയറക്കാര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. യു/എ സര്‍ടിഫികറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 

മുകേഷ്, സായ് കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ശാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

കാത്തിരിപ്പിന് വിരാമം: സേതുരാമയ്യര്‍ മേയില്‍ പ്രേക്ഷകരിലേക്ക്; സിബിഐ 5 റിലീസ് തീയതി പ്രഖ്യാപിച്ച് മമ്മൂട്ടി


1988ലാണ് മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട്  ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നതെന്നാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി വ്യക്തമാക്കിയിട്ടുള്ളത്.

 

Keywords:  News, Kerala, State, Kochi, Entertainment, Cinema, Business, Finance, Theater, Trending, Mammootty, Mammootty announced by CBI 5 release date 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia