അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല, ജയലളിതയുടെ വിയോഗം സ്ത്രീ സമൂഹത്തിനും രാഷ്ട്രീയത്തിനും തീരാനഷ്ടമെന്ന് മമ്മൂട്ടി; ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജയലളിതയെന്ന് മഞ്ജുവാര്യര്‍
Dec 6, 2016, 13:34 IST
കൊച്ചി: (www.kvartha.com 06.12.2016) ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മഞ്ജുവാര്യരും. അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല, ജയലളിത എന്ന ഉരുക്കു വനിതയുടെ വിയോഗം സ്ത്രീ സമൂഹത്തിനും രാഷ്ട്രീയത്തിനും അതിലേറെ തമിഴ്‌നാടിനും തീരാനഷ്ടമാണെന്ന് നടന്‍ മമ്മൂട്ടി.
ദീര്‍ഘനാള്‍ തമിഴ്‌നാട്ടില്‍ താമസിച്ച തനിക്ക് അവിടുത്തെ ജനതയുടെ ദു:ഖം മനസിലാവും. തിരക്കേറിയ നടിയായിരുന്നിട്ടുപോലും അത് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ജയലളിതയുടെ തീരുമാനം നല്ലതായിരുന്നു. ജയലളിതയുടെ വിയോഗത്തില്‍ തമിഴ്‌നാട്ടുകാര്‍ക്കുള്ള ദു:ഖത്തില്‍ താനും പങ്കുചേരുന്നുവെന്നും നിത്യശാന്തി നേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
അതേസമയം ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജയലളിതയെന്ന് മഞ്ജു പറഞ്ഞു. പോരാളിയായിരുന്ന ജയലളിതയെ മരണത്തിനു പോലും കീഴടക്കാന്‍ വളരെയധികം പ്രയത്‌നിക്കേണ്ടി വന്നിരിക്കുന്നു. അതുകൊണ്ട് തന്നെ മരണം ലജ്ജിച്ചാണ് ജയലളിതയുടെ കിടക്കയ്ക്കരികില്‍ നിന്നും മടങ്ങുന്നതെന്നും മഞ്ജു പറഞ്ഞു.
പക്ഷേ ലളിതമായിരുന്നില്ല, ജയലളിതയുടെ ജയങ്ങള്‍. സാധാരണ കുടുംബത്തില്‍ ജനിച്ച് ആദ്യം നര്‍ത്തകിയായി, പിന്നെ സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തി ഒരു ജനതയെക്കൊണ്ടുമുഴുവന്‍ അമ്മയെന്നു വിളിപ്പിച്ച ആ ജീവിതത്തിലുടനീളം തോല്‍വികളാണ് ജയങ്ങളുടെ ചവിട്ടുപടികളൊരുക്കിക്കൊടുത്തത്. മിന്നാമിനുങ്ങ് നക്ഷത്രത്തിലേക്കും ഒടുവില്‍ സൂര്യനിലേക്കും പരിണമിക്കുന്നതുപോലൊരു വളര്‍ച്ചയായിരുന്നു ജയലളിതയുടേതെന്നും മഞ്ജു പറഞ്ഞു.
എതിരാളികള്‍ക്ക് പലതും പറയാനുണ്ടെങ്കിലും തമിഴ്മക്കളുടെ തായ്മരമായി പതിറ്റാണ്ടുകളോളം പന്തലിച്ചുനില്‍ക്കുക എന്നത് നിസാരകാര്യമല്ലെന്നും ഒറ്റയ്ക്ക് അവര്‍ ജയിച്ച വിപ്ലവങ്ങളെ കടലിനെ തന്നിലേക്കുകൊണ്ടുവന്ന നദിക്കു തുല്യമാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്കിലാണ് മഞ്ജു അനുശോചനം രേഖപ്പെടുത്തിയത്.

Also Read:
പൊയിനാച്ചിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് കവര്‍ച്ച; ഒരു പ്രതിയുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി
Keywords: Mammootty and Manju condolence jayalalitha, Kochi, Women, Politics, Dance, Family, Facebook, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.