SWISS-TOWER 24/07/2023

ഞാനും മമ്മൂക്കയും ഒരേ ജിമിൽ പോകുന്നവരാണ്, അദ്ദേഹത്തിന്റെ ഫിറ്റ്നസിന്റെ വലിയ ആരാധകൻ കൂടിയാണ് ഞാൻ - രാജീവ് പിള്ള

 


ADVERTISEMENT

കൊച്ചി: (www.kvartha.com 06.02.2021) ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിലൂടെ സിനിമലോകത്ത് എത്തിയ ആളാണ് രാജീവ് പിള്ള. സെലിബ്രിറ്റി ക്രികെറ്റ് ലീഗിൽ കേരള സ്ട്രൈകേഴ്സിന് വേണ്ടിയുള്ള മികച്ച പ്രകടനത്തിലൂടെയും രാജീവ് പിള്ള സിനിമാപ്രേമികളുടെയും കായികപ്രേമികളുടെയും മനസിൽ സ്ഥാനം നേടിയിരുന്നു.

ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ആരാധകരുടെ ചർച്ചവിഷയം. പതിനെട്ടാം പടി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ചിത്രീകരണ സമയത്ത് മമ്മൂട്ടി നിരവധി ഉപദേശങ്ങൾ തന്നിട്ടുണ്ടെന്നും അദ്ദേഹത്തോടൊപ്പം വർക് ചെയ്തത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നുവെന്നും രാജീവ് പിള്ള പറയുന്നു.
Aster mims 04/11/2022

ഞാനും മമ്മൂക്കയും ഒരേ ജിമിൽ പോകുന്നവരാണ്, അദ്ദേഹത്തിന്റെ ഫിറ്റ്നസിന്റെ വലിയ ആരാധകൻ കൂടിയാണ് ഞാൻ - രാജീവ് പിള്ള

ഒരു ദിവസം ബ്രേക് സമയത്ത് ഡയറ്റിലായിരുന്ന എന്നെ ഭക്ഷണപ്രിയനായ ഞങ്ങളുടെ നിർമ്മാതാവ് തമാശയ്ക്ക് കളിയാക്കി. അന്ന് മമ്മൂക്ക നല്ല ശരീരം ലഭിക്കാൻ ഒരു വില കൊടുക്കണമെന്നും നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചാൽ അത് കിട്ടില്ലെന്നും പറഞ്ഞു എന്നെ രക്ഷിച്ചു. മമ്മൂക്കയും ഞാനും ഒരേ ജിമിൽ പോകുന്നവരാണ്. സിനിമ ചിത്രീകരണ സമയത്തുപോലും അദ്ദേഹം കൃത്യമായ ഡയറ്റ് എടുക്കുമെന്നും മമ്മൂക്കയുടെ ഫിറ്റ്നസിന്റെ വലിയ ആരാധകൻ കൂടിയാണ് താനെന്നും രാജീവ് പിള്ള പറഞ്ഞു.

മമ്മൂക്കയ്‌ക്കൊപ്പം രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് വളരെ ആശങ്കയിൽ ആയിരുന്നുവെന്നും ഇതറിഞ്ഞ അദ്ദേഹം തന്നെ ആശ്വസിപ്പിക്കുകയും രംഗത്തിന് ആവശ്യമായതെല്ലാം ചെയ്യാൻ പറഞ്ഞുവെന്നും രാജീവ് പിള്ള പറയുന്നു.

ജോൺ എബ്രഹാം നായകനായെത്തുന്ന ബോളിവുഡ് ചിത്രം സത്യമേവ ജയത 2 ലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

Keywords:  Cinema, Actor, Mammootty, Film, Entertainment, Cricket, Food/Diet, Kochi, State, Kerala, News, Fitness, Gym, Rajeev Pillai, Mammootty and I go to the same gym and I'm a big fan of his fitness - Rajeev Pillai.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia