പ്രിയദർശൻ ചിത്രത്തിൽ മമ്മൂട്ടിയും ദിലീപും ഒരുമിക്കുന്നു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.04.2017) പ്രിയദർശൻറെ പുതിയ ചിത്രത്തിൽ മമ്മൂട്ടിയും ദിലീപും ഒരുമിക്കുന്നു. പതിനെട്ട് വർഷത്തിന് ശേഷമാണ് മൂവരും സിനിമയിൽ ഒരുമിക്കുന്നത്. 1999ൽ പുറത്തിറങ്ങിയ മേഘം എന്ന പ്രിയദർശൻ ചിത്രത്തിൽ മമ്മൂട്ടിയും ദിലീപും അഭിനയിച്ചിരുന്നു.

പുതിയ സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തിരക്കഥാ ജോലികൾ പുരോഗമിക്കുന്നു. ഇതോടൊപ്പം മോഹൻലാലിനെ നായകനാക്കിയുള്ള ചിത്രത്തിൻറെ പണികളും നടക്കുകയാണ്. ആദ്യം തിരക്കഥ പൂർത്തിയാവുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് തുടങ്ങുമെന്ന് പ്രിയദർശൻ പറഞ്ഞു.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ അവസാനം സംവിധാനം ചെയ്തത് ഒപ്പം എന്ന ചിത്രമായിരുന്നു. ബോക്സോഫീസിൽ വലിയ വിജയം നേടാൻ ഒപ്പത്തിനായി.

പ്രിയദർശൻ ചിത്രത്തിൽ മമ്മൂട്ടിയും ദിലീപും ഒരുമിക്കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Priyadarshan's upcoming Malayalam film would have two superstars teaming up once again - Mammootty and Dileep, according to reports.

Key Words: Mammotty, Malayalam Film, Dileep, Priyadarshan

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia