SWISS-TOWER 24/07/2023

Mammootty | ചോദ്യങ്ങളും ഉത്തരങ്ങളും സെന്‍സര്‍ ചെയ്യാനാവില്ല, സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടത്; ഇന്റര്‍വ്യൂകളുമായി ബന്ധപ്പെട്ട് സമീപകാലത്തുയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) ഇന്റര്‍വ്യൂകളുമായി ബന്ധപ്പെട്ട് സമീപകാലത്തുയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. ചോദ്യങ്ങളും ഉത്തരങ്ങളും സെന്‍സര്‍ ചെയ്യാനാവില്ലെന്ന് പറഞ്ഞ താരം സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടതെന്നും വ്യക്തമാക്കി. ദോഹയില്‍ പുതിയ ചിത്രമായ റോഷാകിന്റെ പ്രചാരണാര്‍ഥം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
Aster mims 04/11/2022

Mammootty | ചോദ്യങ്ങളും ഉത്തരങ്ങളും സെന്‍സര്‍ ചെയ്യാനാവില്ല, സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടത്; ഇന്റര്‍വ്യൂകളുമായി ബന്ധപ്പെട്ട് സമീപകാലത്തുയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി

ഇന്റര്‍വ്യൂകളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ചോദ്യങ്ങളുടെ പ്രശ്‌നം കാരണമാണോ ഉത്തരങ്ങളുടെ പ്രശ്‌നമായിട്ടാണോ തോന്നിയിട്ടുള്ളത് എന്നാണ് മമ്മൂട്ടിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. നമ്മള്‍ തമ്മിലുള്ള ചോദ്യത്തിനും കുഴപ്പമില്ല ഉത്തരത്തിനും കുഴപ്പം വരാന്‍ വഴിയില്ല. നമ്മള്‍ അതിനേക്കുറിച്ച് ചര്‍ച ചെയ്യാന്‍ പോയാല്‍ ഒരുദിവസം പോരാതെ വരുമെന്നും മമ്മൂട്ടി പറഞ്ഞു.

ഓരോരുത്തരും അവരവര്‍ നേരിടുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പറയുന്നത്. അതിനെ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട് ചര്‍ചകള്‍ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം നിസാം ബശീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്. ഒക്ടോബര്‍ ഏഴാം തീയതിയാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. ക്ലീന്‍ യു എ സര്‍ടിഫികറ്റ് ആണ് ചിത്രത്തിന്. പ്രേക്ഷകരില്‍ അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങള്‍ നിറച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും മേകിങ് വീഡിയോയും ട്രെയ്ലറും പ്രേക്ഷകരില്‍ 'റോഷാകി'നെക്കുറിച്ചുള്ള ആകാംക്ഷ കൂട്ടിയിരുന്നു.

'റോഷാകി'ന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കംപനി തന്നെയാണ്. കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂടിംഗ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ശറഫുദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ് ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുലിന്റേതാണ് തിരക്കഥ.

Keywords: Mammootty about interview controversy, 'Rorschach movie promotion, Kochi, News, Cinema, Press meet, Mammootty, Media, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia