ലെനയ്ക്ക് പ്രായം എത്ര കാണും? ലേഡി മമ്മൂട്ടിയെന്ന വിളി കേട്ട് മടുത്തു; തന്റെ കൃത്യമായ പ്രായം വെളിപ്പെടുത്തി നടി ലെന
Aug 27, 2019, 18:32 IST
കൊച്ചി: (www.kvartha.com 27.08.2019) മികച്ച റോളുകളിലൂടെ മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാറായി മാറിയ നടി ലെന ഒടുവില്‍ തന്റെ പ്രായം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ലേഡി മമ്മൂട്ടിയെന്ന വിളി അസഹ്യമായതിനെ തുടര്‍ന്നാണ് ലെന സ്വന്തം പ്രായം വെളിപ്പെടുത്തിയത്.
ക്യാരക്ടര്‍ റോളുകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമായ ലെന മുതിര്‍ന്ന നടന്മാരുടെ അമ്മ വേഷം ചെയ്യാനോ നെഗറ്റീവ് റോളുകള്‍ ചെയ്യാനോ മടിക്കാറില്ല. മേക്കോവറിലും കോസ്റ്റ്യൂമിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്നത് കൊണ്ട് തന്നെ താരത്തിന്റെ പ്രായം പലരും തിരയാറുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റിലെ ചില സൈറ്റുകളില്‍ 49 എന്നാണ് ലെനയുടെ പ്രായം കാണിക്കുന്നത്. അതുകൊണ്ട് തന്നെ പ്രായം ഇത്രയെത്തിയിട്ടും ചുറുചുറുക്കും ചെറുപ്പവും കാണിക്കുന്ന ലെനയെ ലേഡീ മമ്മൂട്ടിയെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.
ലേഡി മമ്മൂട്ടി എന്ന് വിളിക്കുന്നത് ഒരു ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലമാണെന്നാണ് ലെന പറയുന്നത്. ഏതോ ഒരു സൈറ്റില്‍ എനിക്ക് 49 വയസ്സാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സത്യത്തില്‍ തനിക്ക് ഇപ്പോള്‍ 38 വയസേ ആയിട്ടുള്ളൂവെന്നും 1981ലാണ് താന്‍ ജനിച്ചതെന്നും ലെന പറയുന്നു.
ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെ വെള്ളിത്തിരയിലെത്തുമ്പോള്‍ 16 വയസായിരുന്നു ലെനയുടെ പ്രായം. ആ സമയത്ത് തന്നെ കണ്ടാല്‍ പ്രായത്തില്‍ കൂടുതല്‍ പക്വതയുണ്ടായിരുന്നുവെന്നും ലെന പറയുന്നു.

Keywords: Kerala, Kochi, News, Cinema, Actress, Internet, Entertainment, Mallu Actress Lena revealed her exact age

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.