കൊച്ചി: (www.kvartha.com 14.10.2021) നാല് വര്‍ഷം കൊണ്ട് സിനിമാ ലോകത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയ നായികയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ചെയ്ത സിനിമകളെല്ലാം വന്‍ ഹിറ്റായതിനാല്‍ മലയാളത്തിലെ വിജയനായിക എന്നാണ് ഐശ്വര്യ അറിയപ്പെടുന്നത്. തമിഴിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്കായി. ഇപ്പോഴിതാ, തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഐശ്വര്യ.
മെഴ്സിഡസ് ബെന്‍സ് ജി എല്‍ സി 220ഡിയാണ് ഐശ്വര്യ സ്വന്തമാക്കിയത്. 65-70 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. മോഡെലിങില്‍ നിന്ന് സിനിമയിലേക്ക് എത്തിയ ഐശ്വര്യ ഒരു ഡോക്ടര്‍ കൂടിയാണ്. എം ബി ബി എസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോണ്‍കോളാണ് സിനിമയിലേക്ക് വഴിത്തുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. മായാനദി, വരത്തന്‍, വിജയ് സൂപെറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടിയ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന് മണിരത്‌നം സംവിധാനം ചെയ്യുന്ന 'പൊന്നിയിന്‍ ശെല്‍വന്‍'ആണ്.
ധനുഷിനൊപ്പമുള്ള ആക്ഷന്‍ ത്രിലെര്‍ ചിത്രം 'ജഗമേ തന്തിരം', ടൊവിനോയുടെ നായികയായി അഭിനയിച്ച 'കാണെക്കാണെ' എന്നിവയാണ് അടുത്തിടെ റിലീസിനെത്തിയ ഐശ്വര്യ ചിത്രങ്ങള്‍. ഒ ടി ടി പ്ലാറ്റ്ഫോമിലാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്തത്. മലയാളത്തില്‍ അര്‍ചന 31 നോട് ഔട്, ബിസ്മി സ്‌പെഷ്യല്‍, കുമാരി എന്നിവയാണ് റിലീസ് ചെയ്യാനുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.