കേന്ദ്രകഥാപാത്രമായി ശ്രീനിവാസന്‍; 'ലൂയിസ്' ചിത്രീകരണം ആരംഭിച്ചു; പ്രേക്ഷകന് പുത്തന്‍ അനുഭവമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍
Mar 9, 2022, 16:57 IST
കൊച്ചി: (www.kvartha.com 09.03.2022) നടന്‍ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ശാബു ഉസ്മാന്‍ കോന്നി സംവിധാനം ചെയ്യുന്ന 'ലൂയിസ്' ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സ്വിചോണ്‍ കര്‍മം നടത്തി. വാഗമണ്‍, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് 'ലൂയിസി'ന്റെ ചിത്രീകരണം നടക്കുന്നത്.
ഇതുവരെ കണ്ടുസുപരിചിതമായ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വേറിട്ടൊരു വേഷമാണ് ശ്രീനിവാസന്‍ കൈകാര്യം ചെയ്യുന്നതെന്നും താരം ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം, പ്രേക്ഷകന് പുത്തന്‍ അനുഭവമായിരിക്കും നല്‍കുകയെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
കോട്ടുപള്ളില്‍ പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ടി ടി എബ്രഹാം കോട്ടുപള്ളിലാണ് ചിത്രം നിര്‍മിക്കുന്നത്. സായ് കുമാര്‍, ജോയ് മാത്യൂ, മനോജ് കെ ജയന്‍, ഡോ. റോണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂര്‍, രോഹിത്, അല്‍സാബിദ്, ആദിനാട് ശശി, ലെന, സ്മിനു സിജോ, നിയ വര്‍ഗീസ്, മീനാക്ഷി, ആസ്റ്റിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുഅഭിനേതാക്കള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.