ഒരു വിശ്രമവുമില്ലാതെ രാത്രി വരെ മടി കൂടാതെ കഥാപാത്രം ഗംഭീരമാക്കിയിട്ട് കുടുംബത്തില്‍ നിന്നുള്ള ചിത്രമല്ലെ ഇതിന് പണം വേണ്ട, സ്‌നേഹം മാത്രം മതിയെന്ന് ഇന്ദ്രന്‍സ്; ഹോമില്‍ നിങ്ങളെന്നെ കരയിപ്പിച്ചുവെന്ന് നിര്‍മാതാവ്
Aug 25, 2021, 12:24 IST
കൊച്ചി: (www.kvartha.com 25.08.2021) രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ഇന്ദ്രന്‍സ് നായകനായി എത്തിയ പുതിയ ചിത്രമാണ് 'ഹോം'. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെ നായകനായ അച്ഛന്‍ ഒളിവര്‍ ട്വിസ്റ്റ് അഭിനന്ദനങ്ങളില്‍ നിറയുകയാണ്. സൂക്ഷമായ നോട്ടങ്ങളുും ചിരിയും മൂളലുകളും കൊണ്ട് മലയാളികളുടെ വീട്ടിലെ ഗൃഹനാഥനാണ് അതെന്ന് അടയാളപ്പെടുത്തുകയാണ് ഇന്ദ്രന്‍സ് ചേട്ടന്‍.
പടം റിലീസായതിന് പിന്നാലെ തെന്നിന്ത്യന്‍ സംവിധായകന്‍ എ ആര്‍ മുരുഗദോസ് അടക്കമുള്ളവര്‍ അഭിനന്ദനവുമായി രംഗത്തെത്തി. ഹോമിന്റെ സംവിധായകന്‍ റോജിന്‍ തോമസിന് അയച്ച സന്ദേശത്തിലാണ് മുരുഗദോസിന്റെ അഭിനന്ദനം. ഇപ്പോഴിതാ ഇന്ദ്രന്‍സിനെ കുറിച്ച് നിര്‍മാതാവ് എന്‍ എം ബാദുഷ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
ഒരു വിശ്രമവുമില്ലാതെ രാത്രി വരെ മടി കൂടാതെ കഥാപാത്രം ഗംഭീരമാക്കിയിട്ട് കുടുംബത്തില്‍ നിന്നുള്ള ചിത്രമല്ലെ ഇതിന് പണം വേണ്ട, സ്‌നേഹം മാത്രം മതിയെന്ന് സ്‌നേഹത്തിന്റെ ഭാഷ സംസാരിക്കുന്ന ഇന്ദ്രന്‍സിനെ കുറിച്ചാണ് ബാദുഷ കുറിക്കുന്നത്.
ബാദുഷയുടെ വാക്കുകള്‍;
ഹോമില്‍ നിന്നും എന്റെ 'മെയ്ഡ് ഇന്‍ കാരവാനില്‍' വന്ന് എന്റെ സിനിമയെ പൂര്‍ണതയില്‍ എത്തിച്ചു. ഇന്ദ്രന്‍സ് ചേട്ടാ എന്ത് പാവമാണ് നിങ്ങള്‍. രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയില്‍ അഭിനയിച്ച ശേഷമാണ് എന്റെ സിനിമയുടെ സെറ്റില്‍ അദ്ദേഹമെത്തിയത്. എത്തിയ ഉടന്‍ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റില്‍ അദ്ദേഹം അഭിനയിച്ചു.
ഷൂടിങ് കഴിഞ്ഞ് ഞാന്‍ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിര്‍മിക്കുന്ന, സ്വന്തം കുടുംബത്തില്‍ നിന്നുള്ള ചിത്രമല്ലെ, ഇതിന് എനിക്ക് നിങ്ങളുടെ സ്‌നേഹം മാത്രം മതി. ആ സ്‌നേഹത്തിനുമുന്നില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി. ഹോമില്‍ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോള്‍ നേരിട്ട് വന്ന് ജീവിതത്തില്‍ സ്‌നേഹം കൊണ്ട് കരയിപ്പിക്കുന്നു, നന്ദി ഇന്ദ്രന്‍സ് ചേട്ടാ.
ഏതാനും മനുഷ്യരുടെ കഥയാണ് 'ഹോം' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ റോജിന്‍ തോമസ് പറയുന്നത്. സ്മാര്‍ട് ഫോണ്‍ സ്‌ക്രീനില്‍ നിന്നും തല ഉയര്‍ത്തി നോക്കിയാല്‍ ചിലപ്പോള്‍ നമ്മുടെ വീട്ടിലോ നമ്മുടെ ജീവിതത്തിലോ കണ്ടെത്താവുന്ന മുഖങ്ങള്‍, ഇത് ഞാന്‍ തന്നെയല്ലേ എന്നു തോന്നിപ്പിക്കുന്ന നമുക്കേറെ പരിചിതമായ ജീവിതമുഹൂര്‍ത്തങ്ങള്‍.
ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്. നീല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്.
ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെ പി എസി ലളിത, അജു വര്‍ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
Keywords: News, Kerala, State, Kochi, Entertainment, Cinema, Business, Finance, Director, Technology, Instagram, Malayalam film producer Badusha's post about actor Indrans
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.