പ്രശസ്ത സംവിധായകന്‍ കെഎസ് സേതുമാധവന്‍ അന്തരിച്ചു; മലയാള സിനിമാ മേഖലയ്ക്ക് നഷ്ടമായത് ജെസി ഡാനിയേല്‍ പുരസ്‌കാരമടക്കം നേടിയ പ്രതിഭയെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: (www.kvartha.com 24.12.2021) ജെസി ഡാനിയേല്‍ പുരസ്‌കാരമടക്കം നേടിയ പ്രശസ്ത സംവിധായകന്‍ കെഎസ് സേതുമാധവന്‍(94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്.
Aster mims 04/11/2022

പാലക്കാടായിരുന്നു കെഎസ് സേതുമാധവന്റെ ജനനം. പിന്നീട് വിക്ടോറിയ കോളജിലെ വിദ്യാഭ്യാസത്തിന് ശേഷം കെ രാംനാഥിന്റെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് വന്നത്. 1960 ല്‍ 'വീരവിജയ' എന്ന ചിത്രമാണ് സേതുമാധവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. മുട്ടത്ത് വര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ 'ജ്ഞാന സുന്ദരി'യാണ് കെഎസ് സേതുമാധവന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം.

പ്രശസ്ത സംവിധായകന്‍ കെഎസ് സേതുമാധവന്‍ അന്തരിച്ചു; മലയാള സിനിമാ മേഖലയ്ക്ക് നഷ്ടമായത് ജെസി ഡാനിയേല്‍ പുരസ്‌കാരമടക്കം നേടിയ പ്രതിഭയെ


പിന്നീട് 60 ഓളം സിനിമകള്‍ കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്തു. 1973 ല്‍ ദേശീയ പുരസ്‌കാരത്തിന്റെ ഭാഗമായ നര്‍ഗീസ് ദത്ത് അവാര്‍ഡ് നേടി. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് 2009 ലാണ് അദ്ദേഹത്തിന് ജെസി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചത്.  നാല് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും സേതുമാധവന്‍ കരസ്ഥമാക്കിയിരുന്നു.

ഓടയില്‍ നിന്ന്, ഓപ്പോള്‍, ചാട്ടക്കാരി, അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴിക നേരം തുടങ്ങി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു. മലയാളത്തിലെ വായനക്കാര്‍ ഏറ്റെടുത്ത നോവലുകളെ സിനിമയാക്കി മാറ്റുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. 

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ഒരുക്കിയിരുന്നു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും അദ്ദേഹമായിരുന്നു. വത്സലയാണ് ഭാര്യ. മക്കള്‍ : സോനുകുമാര്‍, ഉമ, സന്തോഷ് സേതുമാധവന്‍.

Keywords:  News, National, India, Death, Director, Cinema, Entertainment, Award, Malayalam film director KS Sethumadhavan passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia