സിനിമ സഹസംവിധായകന് ജയിന് കൃഷ്ണ അന്തരിച്ചു; അവസാന സിനിമ മോഹന്‍ലാലിന്റെ ആറാട്ട്
Aug 28, 2021, 17:22 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com 28.08.2021) സിനിമ സഹസംവിധായകന് ജയിന് കൃഷ്ണ (45) തൃശൂരില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു. മോഹന്‍ലാല്‍ നായകനായ ആറാട്ട്, കള, പ്രീസ്റ്റ് തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ജയിനിന്റെ യഥാര്‍ഥ പേര് പി കെ ജയകുമാര്‍ എന്നാണ്. പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്.
ബി ഉണ്ണികൃഷ്ണന്, അനില്‍ സി മേനോന്, സുനില്‍ കാര്യാട്ടുകര, ജിബു ജേകെബ്, രോഹിത് വി എസ് തുടങ്ങി നിരവധി പ്രമുഖ സംവിധായകര്കൊപ്പം പ്രവര്‍ത്തിച്ച ജയകുമാറിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ വേദനയിലാണു സിനിമാമേഖല. മോഹന്‍ലാലിന്റെ ആറാട്ടാണ് അവസാനം പ്രവര്‍ത്തിച്ച സിനിമ. ബി ഉണ്ണികൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. നിയമ ബിരുദധാരിയായ ജയകുമാര്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂനിയന്‍ ഭരണസമിതി അംഗമാണ്.
Keywords: Malayalam film assistant director Jain Krishna passes away, Thrissur, News, Cinema, Director, Dead, Mohanlal, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

