'അഞ്ചില്‍ ഒരാള്‍ തസ്‌കരന്' സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക് പുരസ്‌കാരം
Apr 7, 2022, 12:58 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 07.04.2022) സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത 'അഞ്ചില്‍ ഒരാള്‍ തസ്‌കരന്' സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക് പുരസ്‌കാരം. മൂന്ന് അവാര്‍ഡുകളാണ് ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായുള്ള ചിത്രത്തിന് ലഭിച്ചത്. മികച്ച ഫാമിലി ത്രിലര്‍, പുതുമുഖ നായകന്‍, നവാഗത സംഗീത സംവിധായകന്‍ എന്നീ അവാര്‍ഡുകളാണ് ചിത്രത്തെ തേടിയെത്തിയത്.
തന്റെ കന്നി ചിത്രത്തിന് ലഭിച്ച അവാര്‍ഡ് കരിയറില്‍ മികച്ച തുടക്കമാകുമെന്ന് പുതുമുഖ നായകന്‍ സിദ്ധാര്‍ഥ് രാജന്‍ പറഞ്ഞു. 'അല്ലിയാമ്പല്‍ കടവിലന്നരയ്ക്ക് വെള്ള' എന്ന ഗാനത്തിലൂടെ മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനായിത്തീര്‍ന്ന ജോബ് മാസ്റ്ററുടെ മകന്‍ അജയ് ജോസഫിനാണ് നവാഗത സംഗീത സംവിധായകനുള്ള അവാര്‍ഡ്.
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത സോമന്‍ അമ്പാട്ടിന്റെ പുതുമ നിറഞ്ഞ ചിത്രമാണ് 'അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍'. ജയശ്രീ സിനിമാസിന്റെ ബാനറില്‍ പ്രതാപന്‍ വെങ്കടാചലം, ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. രണ്‍ജി പണിക്കര്‍, അംബിക, കലാഭവന്‍ ഷാജോണ്‍, ഹരീഷ് പേരടി, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, പാഷാണം ഷാജി, നീന കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

