ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയുടെ സംവിധായകൻ മിഥുൻ മാനുവലിന്റെ മൂന്നാമത്തെ ചിത്രം ‘അലമാര’ ട്രെയിലർ പുറത്തിറങ്ങി
Feb 26, 2017, 16:32 IST
കൊച്ചി: (www.kvartha.com 26.02.2017) 'ആട് ഒരു ഭീകര ജീവിയാണ്, ആൻ മരിയ കലിപ്പിലാണ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ മൂന്നാമത്തെ ചിത്രം 'അലമാര'യുടെ ട്രെയിലർ പുറത്തിറങ്ങി. സണ്ണി വെയ്ൻ ആണ് ചിത്രത്തിൽ നായകനാകുന്നത്.
മഹേഷ് ഗോപാലിന്റെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്ന 'അലമാര' ഫുൾ ഓൺ സ്റുഡിയോസാണ് നിർമ്മിച്ചിരിക്കുന്നത്.
മിഥുൻ മാനുവലിന്റെ ആദ്യ സിനിമ 'ആട് ഒരു ഭീകര ജീവിയാണ്' ഒരു മികച്ച വിജയമല്ലായിരുന്നുവെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ ചിത്രത്തിന് വൻ ആരാധകരുണ്ട്. ഈ സിനിമയുടെ ആരാധകരുടെ മുറവിളി പരിഗണിച്ച് കൊണ്ട് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുമെന്ന് സംവിധായകനും പ്രധാന നായക വേഷം ചെയ്ത ജയസൂര്യയും പറഞ്ഞിരുന്നു. രണ്ടാമത്തെ സിനിമയായ 'ആൻ മരിയ കലിപ്പിലാണ്' മികച്ച നിരൂപക പ്രശംസ നേടിയ സിനിമയാണ്. ആദ്യ രണ്ട് ചിത്രങ്ങളും മോശമല്ലാത്ത രീതിയിൽ അണിയിച്ചൊരുക്കിയ മിഥുന്റെ മൂന്നാമത്തെ ചിത്രത്തിന് വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Malayalam film 'Almara' trailer released.Alamaara is a malayalam movie directed by Midhun Manuel Thomas and the movie is produced by Full On Studio Frames. Sunny Wayne act as hero and Aditi Rvai as heroin.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.