'ഒരു ഗുരു ഇല്ലാതെ ആര്‍ക്കും മറ്റേ കരയിലേക്ക് കടക്കാന്‍ കഴിയില്ല'; തന്റെ ഗുരുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നവ്യ നായര്‍
Nov 21, 2020, 11:40 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 21.11.2020) നന്ദനം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് നവ്യാ നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പലപ്പോഴും തന്റെ നൃത്തവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗുരുവിനൊപ്പമുള്ള ചിത്രമാണ് നവ്യ പങ്കു വെച്ചിരിക്കുന്നത്.
നൃത്തം അഭ്യസിക്കുന്നതിന്റെ ചിത്രമാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഒരു ഗുരു ഇല്ലാതെ ആര്‍ക്കും മറ്റേ കരയിലേക്ക് കടക്കാന്‍ കഴിയില്ല.. എന്റെ ഗുരു.. മനു മാഷ്', എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. നേരത്തെ വിദ്യാരംഭദിനത്തിലും മാഷിനൊപ്പമുള്ള ചിത്രങ്ങള്‍ നവ്യ പങ്കുവച്ചിരുന്നു.
ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നവ്യ.
Keywords: News, Kerala, State, Kochi, Actress, Cinema, Malayalam, Film, Entertainment, Social Network, Instagram, Malayalam film actress Navya Nair share photo with her guru
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

