'മനം നിറഞ്ഞ പുഞ്ചിരി കണ്ണുകളെ ഈറനാക്കും'; ശ്രദ്ധ നേടി മഞ്ജുവാര്യരുടെ ചിത്രങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 06.12.2021) മലയാളത്തിലെ ലേഡി സൂപെര്‍ സ്റ്റാര്‍ മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടുന്നു. അനുദിനം ചെറുപ്പമാകുന്ന, പ്രായം വെറും നമ്പരില്‍ ഒതുക്കുന്ന നടിയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. 
Aster mims 04/11/2022

വലിയ സണ്‍ഗ്ലാസ്‌വച്ച് നിറഞ്ഞ ചിരിയോടെ നില്‍ക്കുകയാണ് മഞ്ജു ചിത്രങ്ങളില്‍. 'ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു,' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു കുറിക്കുന്നത്.

1995ല്‍ 'സാക്ഷ്യം' എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യരെ നടിയെന്ന രീതിയില്‍ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും ഏറെ ബഹുമാനവും സ്‌നേഹവും സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. 
'മനം നിറഞ്ഞ പുഞ്ചിരി കണ്ണുകളെ ഈറനാക്കും'; ശ്രദ്ധ നേടി മഞ്ജുവാര്യരുടെ ചിത്രങ്ങള്‍



1996 ല്‍ പുറത്തിറങ്ങിയ 'സല്ലാപ'ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. 

14 വര്‍ഷത്തോളം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവ് നൃത്തത്തിലൂടെയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്. നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയ തിരക്കിനിടയിലും നൃത്തപരിപാടികള്‍ക്ക് സമയം കണ്ടെത്താറുണ്ട്.

രണ്ടാം വരവില്‍ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. മഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളില്‍ ഒന്നാണ് 'അസുരന്‍' എന്ന വെട്രിമാരന്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ കണ്ടത്. ഇതുവരെ 40 ഓളം സിനിമകളില്‍ അഭിനയിച്ചു. മരക്കാറാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 


Keywords:  News, Kerala, State, Kochi, Entertainment, Cinema, Actress, Manju Warrier, Social Media, Malayalam film actress Manju Warrier share beautiful photos
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia