'എന്റെ പാണ്ടിക്കൊപ്പം അല്‍പ്പം പാണ്ടിത്തരം'; സൂരറൈ പോട്ര് എന്ന സിനിമയിലെ 'മണ്ണുരുണ്ട മേലെ' എന്ന ഗാനത്തിന് തകര്‍പ്പന്‍ ചുവടുകളുമായി ബിന്ദു പണിക്കരുടെ മകള്‍; വീഡിയോ

 




കൊച്ചി: (www.kvartha.com 12.12.2020) ഏറെ നാളുകള്‍ക്കു ശേഷം ഒരു അടിപൊളി നൃത്ത വീഡിയോയുമായി എത്തുകയാണ് ടിക് ടോക് സജീവമായിരുന്ന കാലത്ത് അതില്‍ നിറസാന്നിധ്യമായിരുന്നു ബിന്ദു പണിക്കരുടെ മകള്‍ കല്യാണി. സൂര്യയും അപര്‍ണ ബലമുരളിയും വേഷമിട്ട സൂരറൈ പോട്ര് എന്ന സിനിമയിലെ 'മണ്ണുരുണ്ട മേലെ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കല്യാണി ചുവടു തീര്‍ക്കുന്നത്. ഒപ്പം കൂട്ടുകാരിയുമുണ്ട്. 'എന്റെ പാണ്ടിക്കൊപ്പം അല്‍പ്പം പാണ്ടിത്തരം' എന്നാണ് കല്യാണി വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

'എന്റെ പാണ്ടിക്കൊപ്പം അല്‍പ്പം പാണ്ടിത്തരം'; സൂരറൈ പോട്ര് എന്ന സിനിമയിലെ 'മണ്ണുരുണ്ട മേലെ' എന്ന ഗാനത്തിന് തകര്‍പ്പന്‍ ചുവടുകളുമായി ബിന്ദു പണിക്കരുടെ മകള്‍; വീഡിയോ


സോഷ്യല്‍ മീഡിയയില്‍ സജീവമായ കല്യാണിയുടെ വീഡിയോകള്‍ക്ക് സപോര്‍ടുമായി ബിന്ദുവും സായി കുമാറും പലപ്പോഴും രംഗത്ത് വരാറുണ്ട്. മൂവരും ഒരുമിച്ചുള്ള വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Keywords:  News, Kerala, Kochi, Cinema, Social Media, Entertainment, Video, Malayalam film actress Bindu Panicker daughter Kalyani share dance video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia