ഡിക്യൂവിന്റെ അമാലിന് പിറന്നാള്‍ ആശംസകളുമായി പൃഥ്വിയും നസ്രിയയും, ചിത്രങ്ങള്‍ കാണാം
Sep 4, 2020, 13:27 IST
കൊച്ചി: (www.kvartha.com 04.09.2020) ദുല്‍ഖര്‍ സല്‍മാന്റെ പ്രിയതമ അമാല്‍ സൂഫിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിയും നസ്രിയയും. ദുല്‍ഖറിനും അമാലിനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നത്.
'ജന്മദിനാശംസകള്‍ അമാല്‍' എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
'ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകള്‍. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു അമാല്‍' എന്ന് നസ്രിയയും കുറിച്ചു.
2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുല്‍ഖര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
അടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തും അമാല്‍ താരമായി. ഫഹദ് നസ്രിയ താരദമ്പതികളുടെ ഫ്ളാറ്റിന് ഇന്റീരിയര്‍ ഡിസൈനിങ്ങ് ചെയ്ത് നല്‍കിയത് അമാലായിരുന്നു. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. വരയ്ക്കാന്‍ ഏറെ ഇഷ്ടമുള്ള അമാല്‍ ഒരിക്കല്‍ ദുല്‍ഖറിന്റെ ചിത്രം വരച്ചത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
Happy birthday Amaal! 🤗❤️ #AmaalSalmaan pic.twitter.com/rlPuicYcXw
— Prithviraj Sukumaran (@PrithviOfficial) September 4, 2020
ദുല്‍ഖറിന്റെ സിനിമയിലെ സൗഹൃദങ്ങള്‍ അമാലും നിലനിര്‍ത്തുന്നുണ്ട്. നസ്രിയയാണ് അമാലിന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍. വിവാഹശേഷം 2012-ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റെ പേര്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.