അവാര്‍ഡുകളുടെ പരിസരത്തുപോലും പേരുകള്‍ വരാത്ത ഒരുപാട് മനുഷ്യരുടെ കഠിനാധ്വാനമാണ് സിനിമ, ഇവരില്ലെങ്കില്‍ ഒരു നല്ല നടനും നല്ല നടിയുമുണ്ടാവില്ല; ഹരീഷ് പേരടി
Oct 18, 2021, 09:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 18.10.2021) സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ ഹരീഷ് പേരടി പങ്കുവച്ച ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുന്നു. സിനിമയിലെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കഠിനാധ്വാനത്തെ കുറിച്ചാണ് പോസ്റ്റ്.
സിനിമ സിനിമയാവണെമെങ്കില്‍ അവാര്‍ഡുകളുടെ പരിസരത്തുപോലും പേരുകള്‍ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്. ഇവരില്ലെങ്കില്‍ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ല.

നല്ല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, മാനേജേര്‍സ്, നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ ചീഫ്, നല്ല സിനിമാ യുനിറ്റ്, നല്ല ഫൈറ്റ് മാസ്റ്റെര്‍, നല്ല സഹസംവിധായകര്‍, നല്ല ക്യാമറായുനിറ്റ്, നല്ല ഫോകസ് പുള്ളര്‍, നല്ല സ്റ്റുഡിയോ, നല്ല പി ആര്‍ ഒ, നല്ല ഡ്രൈവര്‍മാര്‍, നല്ല ജൂനിയര്‍ ആര്‍ടിസ്റ്റ് ഇങ്ങിനെ ഒരു പാട് പേരുണ്ട്. ഇവരുടെയൊക്കെ വിയര്‍പ് കൂടിയാണ് സിനിമയെന്ന് ഹരീഷ് പേരടി പറയുന്നു.
രണ്ട് ദിവസം മുമ്പാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി ജയസൂര്യയെയും നടിയായി അന്ന ബെനിനെയും ആയിരുന്നു തിരഞ്ഞെടുത്തത്. നിരവധി പേര്‍ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
ഹരീഷ് പേരടിയുടെ വാക്കുകള്‍:
സിനിമ സിനിമയാവണെമെങ്കില്‍ അവാര്‍ഡുകളുടെ പരിസരത്തുപോലും പേരുകള്‍ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്... ഇവരില്ലെങ്കില്‍ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ല...
നല്ല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, മാനേജേര്‍സ്, നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ ചീഫ്, നല്ല സിനിമാ യുനിറ്റ്, നല്ല ഫൈറ്റ് മാസ്റ്റെര്‍, നല്ല സഹസംവിധായകര്‍, നല്ല ക്യാമറായുനിറ്റ്, നല്ല ഫോകസ് പുള്ളര്‍, നല്ല സ്റ്റുഡിയോ, നല്ല PRO, നല്ല ഡ്രൈവര്‍മാര്‍, നല്ലജൂനിയര്‍ ആര്‍ടിസ്റ്റ് ഇങ്ങിനെ ഒരു പാട് പേരുണ്ട്... ഇവരുടെയൊക്കെ വിയര്‍പാണ് സിനിമ...
ഇവര്‍കൊക്കെ എന്നാണ് നിങ്ങളുടെ അവാര്‍ഡുകളുടെ സവര്‍ണ പട്ടികയില്‍ ഇടം കിട്ടുക... അതിന് അര റൂമിലിരുന്ന് സിനിമകള്‍ വിലയിരുത്തുന്നതിനൊടൊപ്പം ജൂറിയിലെ ഒരു സംഘം സിനിമയുടെ നിര്‍മാണ മേഖലകളിലേക്കുകൂടി ഇറങ്ങി ചെല്ലണം...
അപ്പോള്‍ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഇത്തരം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും... സിനിമയുടെ അംഗീകാരങ്ങള്‍ ഇവരൊക്കെ അര്‍ഹിക്കുന്നുണ്ട്... ഈ മേഖലയിലെ കുറച്ച് പേരുടെ ഫോടോസ് പങ്കുവെയ്ക്കുന്നു.. ഇനിയുമുണ്ട് ഒരുപാട് ചങ്കുകള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.