ദൃശ്യം മോഡലില്‍ സെല്‍ഫ് ട്രോളുമായി മലയാളികളുടെ പ്രിയതാരം അജു വര്‍ഗീസ്
Feb 9, 2021, 08:56 IST
കൊച്ചി: (www.kvartha.com 09.02.2021) മലര്‍വാടി എന്ന ചിത്രത്തിലൂടെ എത്തി കോമഡിക്ക് പുറമേ ഗൗരമേറിയയ വേഷങ്ങളും കൈകാര്യം ചെയ്ത് പ്രേക്ഷ മനസില്‍ ഇടം നേടിയ മലയാളികളുടെ പ്രിയതാരമാണ് അജു വര്‍ഗീസ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവച്ച സെല്‍ഫ് ട്രോളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദൃശ്യം 2 ന്റെ മാതൃകയിലാണ് അജു സെല്‍ഫ് ട്രോള്‍ ചെയ്തിരിക്കുന്നത്.
വിനീത് ശ്രീനിവാസന്‍ ഒരു ചിത്രമെടുത്താല്‍ അതില്‍ എപ്പോഴും ഒരു റോള്‍ അജു വര്‍ഗീസിനും ഉണ്ടാകും. അക്കാര്യം വിനീതും നിവിനും തമ്മിലുള്ള സംഭാഷണ രൂപത്തില്‍ ഒരുക്കിയ ട്രോളാണ് അജു പോസ്റ്റ് ചെയ്തത്.
'പുതിയ ഏത് പടം എടുക്കുമ്പോഴും അവന്‍ വരും, ഓരോന്ന് അന്വേഷിക്കും, നമ്മുടെ ഒക്കെ മരണംവരെ അവന്‍ പുറകെ ഉണ്ടാകും', വിനീത് ശ്രീനിവാസന്‍ അജുവിനെ ഉദ്ദേശിച്ച് നിവിന്‍ പോളിയോട് പറയുന്നതായാണ് രസകരമായി ട്രോളുന്നത്.
പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയത്. താരത്തെ ട്രോളുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.
ആരാണ് അവൻ ? ഞാൻ തന്നെ
Posted by Aju Varghese on Monday, 8 February 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.