അവസരത്തിനായി ആര്‍ക്കുമുന്നിലും കൈനീട്ടിയില്ല; കിട്ടിയ കഥാപാത്രങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു

 


തിരുവനന്തപുരം: (www.kvartha.com 30.11.2017) ഒരു കാലത്ത് സ്‌റ്റേജ് ഷോയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു അബി. ഒരിടവേളയ്ക്കു ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് അബി നടത്തിയത്. ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥനായ ഹാപ്പി എന്ന അബിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നാനാഭാഗത്തുനിന്നും അഭിനന്ദനപ്രവാഹം എത്തുകയും ചെയ്തിരുന്നു.

അടുത്തിടെ ഇടക്കാലത്ത് സിനിമയില്‍ സജീവമായിരുന്നെങ്കിലും എന്തുകൊണ്ട് ബിഗ് സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായി എന്ന ചോദ്യത്തിന് ഞാനാരോടും അവസരം ചോദിച്ചു പോയിട്ടില്ലെന്നുള്ള മറുപടിയാണ് അബി നല്‍കിയത്. എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ചിലപ്പോള്‍ സംവിധാ യകന്റെയടുത്ത് ഇല്ലായിരിക്കാം. തലേലെഴുത്തു പോലെയല്ലേ നടക്കൂവെന്നും അബി പറഞ്ഞിരുന്നു.

  അവസരത്തിനായി ആര്‍ക്കുമുന്നിലും കൈനീട്ടിയില്ല; കിട്ടിയ കഥാപാത്രങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു

ആമിന താത്തയായും അമിതാഭ് ബച്ചനായും സ്‌റ്റേജിലെത്തി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത മിമിക്രി താരമാണ് അബി. എന്നാല്‍ താരത്തിന്റെ കഴിവിനനുസരിച്ച് അവസരങ്ങള്‍ ലഭിച്ചില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

അശ്ലീലം തെല്ലുമില്ലാത്ത തമാശകള്‍ പറയുന്ന നിര്‍മലമായ ചിരിയുള്ള നിഷ്‌കളങ്കയായ സ്ത്രീ, അതായിരുന്നു അബിയുടെ ആമിനത്താത്ത. ആമിനത്താത്തയെ അബിയില്‍ നിന്നോ അബിയെ ആമിനത്താത്തയില്‍ നിന്നോ മാറ്റി നിര്‍ത്തുക അസാധ്യം. മിമിക്രി വേദികളില്‍ അബി അവതരിപ്പിച്ചു വിജയിപ്പിച്ച ആമിനത്താത്ത എന്ന കഥാപാത്രത്തെ പിന്നീട് സാജു കൊടിയന്‍ മുതല്‍ പല മിമിക്രി നടന്മാരും ഏറ്റെടുത്ത് വേദികളിലെത്തിച്ചുവെങ്കിലും അബിയുടെ ആമിനാത്ത എന്നും വേറിട്ടു നിന്നു. മിമിക്രി വേദികളിലെ താത്ത കഥാപാത്രങ്ങളില്‍ മലയാളികള്‍ എന്നും നെഞ്ചേറ്റിയത് അബി വേഷപ്പകര്‍ച്ചയിലെത്തിച്ച നാട്യങ്ങളില്ലാത്ത ആമിനത്താത്തയെയായിരുന്നു.

ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ സജീവമായി രംഗത്തുണ്ടായിരുന്നില്ലെങ്കിലും ആമിനത്താത്തയിലൂടെയും ചതിയന്‍ ചന്തുവിന്റെ ഇടറിയ ശബ്ദത്തിലൂടെയും അമിതാഭ് ബച്ചനായുള്ള വേഷപ്പകര്‍ച്ചയിലൂടെയും മലയാളികള്‍ അബിയെ സ്‌നേഹിച്ചു. മിമിക്രിയെ സജീവമായി നിലനിര്‍ത്താന്‍ ഒരു തലമുറയ്ക്ക് പ്രചോദനമേകിയതിനും കോമഡി റിയാലിറ്റി ഷോകളിലേക്കുള്ള ഒരു തലമുറയുടെ കുത്തൊഴുക്കിനും അബി എന്ന കലാകാരന്‍ നല്‍കിയ സംഭാവന ചെറുതല്ല.

അബിയുടെ 'ആമിന താത്ത' അദ്ദേഹത്തിന്റെ ജീവിത പരിസരത്ത് നിന്നു തന്നെയുള്ള ഒരു അനുകരണം ആയിരുന്നു. താത്ത നേടിയ കൈയ്യടികളത്രയും തന്റെ വല്യുമ്മയെ അബി അതിമനോഹരമായി രംഗത്തവതരിപ്പിച്ചതിനുള്ള സാക്ഷ്യങ്ങളാണ് .അബിയുടെ വല്യുമ്മയുടെ സംസാര രീതിയും, പെരുമാറ്റവുമെല്ലാം ചെറുപ്പം മുതലേ കണ്ടു പഠിച്ച് മനസില്‍ കാണാ പാഠം ആക്കിയതിനാല്‍ അബി ആ കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ ഒരിക്കലും കാണികള്‍ക്ക് കൃത്രിമത്വം അനുഭവപ്പെട്ടിരുന്നില്ല.

അബിയെന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആമിനത്താത്തയുടെ കഥാപത്രമാണ് എല്ലാവരുടേയും മനസ്സിലേക്ക് ഓടിയെത്തുക. വിദേശത്തും സ്വദേശത്തുമായി മലയാളികളുടെ സ്‌റ്റേജ് പ്രോഗ്രാമുകളെ സമ്പന്നമാക്കിയത് അബിയുടെ താത്ത വേഷങ്ങളും അവരുടെ ശബ്ദവുമായിരുന്നു.

കിരീടമില്ലാത്ത രാജക്കന്‍മാര്‍ എന്ന സിനിമയിലൂടെ അബി താത്തയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. താത്തയുടെ ശബ്ദം അനുകരിക്കുന്ന ഓഡിയോ സിഡികളും അക്കാലത്ത് വന്‍ ഹിറ്റായിരുന്നു.

Also Read:
കുടുംബവഴക്കിനിടെ അമ്മായിയമ്മ തലയില്‍ തേങ്ങ കൊണ്ടടിച്ചു; ഭര്‍ത്താവ് കസേര കൊണ്ടടിച്ച് തോളെല്ല് പൊട്ടിച്ചു; ഭര്‍തൃവീട്ടില്‍ നടന്ന ക്രൂരതകള്‍ക്കെതിരെ പരാതിയുമായി ബധിര യുവതി പോലീസില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalam Comedian And Mimicry Artist Abi, Known For His Character Of Amina Thatha, Dies, Thiruvananthapuram, Police, News, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia