നടന്‍ സത്താര്‍ അന്തരിച്ചു; വിടവാങ്ങിയത് വില്ലന്‍വേഷങ്ങളിലെ ശ്രദ്ധേയന്‍

 


കൊച്ചി: (www.kvartha.com 17.09.2019) മലയാള സിനിമാ നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസായിരുന്നു. മൂന്നുമാസമായി ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. ആലുവയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വില്ലന്‍ വേങ്ങളിലൂടെ മലയാളസിനിമയില്‍ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍. ചൊവ്വാഴ്ച്ച വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കും.

1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയില്‍ കഡുങ്ങല്ലൂരിലാണ് സത്താര്‍ ജനിച്ചത്. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വെസ്റ്റ് കഡുങ്ങല്ലൂരില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സത്താര്‍ യൂണിയന്‍ കൃസ്ത്യന്‍ കോളേജ് ആലുവയില്‍ നിന്നും അദ്ദേഹം ഹിസ്റ്ററിയില്‍ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കി.

നടന്‍ സത്താര്‍ അന്തരിച്ചു; വിടവാങ്ങിയത് വില്ലന്‍വേഷങ്ങളിലെ ശ്രദ്ധേയന്‍

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സത്താര്‍ അഭിനയമേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. 1975ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'ഭാര്യയെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെയായിരുന്നു സത്താറിന്റെ തുടക്കം. അനാവരണം എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷം ചെയ്തു. ശരപഞ്ജരം, 22 ഫീമെയില്‍ കോട്ടയം, ലാവ തുടങ്ങിയവയാണ് സത്താറിന്റെ പ്രധാന ചിത്രങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ സത്താര്‍ വേഷമിട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Cinema, Death, News, Actor, Sathar, Malayalam Cinema Actor Sathar Passed Away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia