മലയാളസിനിമയുടെ വില്ലന്‍ നടന്‍ അജിത്ത് കൊല്ലം അന്തരിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 05.04.2018) മലയാളസിനിമയില്‍ വില്ലന്‍വേഷങ്ങളില്‍ നിറഞ്ഞുനിന്ന നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ 3.40 ഓടെയായിരുന്നു മരണം.

തൊണ്ണൂറുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട വില്ലനായിരുന്ന കൊല്ലം അജിത്ത് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 500 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുകയും രണ്ടു സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു.

മലയാളസിനിമയുടെ വില്ലന്‍ നടന്‍ അജിത്ത് കൊല്ലം അന്തരിച്ചു

സഹസംവിധായകനാകാന്‍ പത്മരാജന്റെ അടുത്ത് എത്തിയ അജിത്ത് അദ്ദേഹത്തിന്റെ തന്നെ 'പറന്ന് പറന്ന് പറന്ന് എന്ന സിനിമയിലൂടെ നടനാകുകയായിരുന്നു. തുടര്‍ന്നു പത്മരാജന്റെ ചിത്രങ്ങളില്‍ എല്ലാം അദ്ദേഹം അജിത്തിനായി ഒരു വേഷം കരുതിരുന്നു. 1989 ല്‍ ഇറങ്ങിയ അഗ്‌നിപ്രവേശം എന്ന് സിനിമയിലൂടെ അജിത്ത് നായകാനായി. പക്ഷേ പിന്നീട് അഭിനയിച്ചത് ഏറെയും വില്ലന്‍ വേഷങ്ങളിലാണ്. നിരവധി സീരിയലുകളിലും വേഷമിട്ടു. 2012 ല്‍ ഇറങ്ങിയ ഇവന്‍ അര്‍ധനാരിയാണ് അവസാനമായി അഭിനയിച്ച ചിത്രം. ഭാര്യ പ്രമീള, മക്കള്‍ ഗായത്രി, ശ്രീഹരി.

മലയാളസിനിമയുടെ വില്ലന്‍ നടന്‍ അജിത്ത് കൊല്ലം അന്തരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Cinema, film, Actor, Cine Actor, Death, Ajith Kollam, Director, Antagonist, Malayalam Cinema Actor Ajith Kollam Passed Away
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia