Actresses | മാതൃദിനം: 'അമ്മ' വേഷങ്ങളില്‍ തിളങ്ങിയ മലയാള നടിമാര്‍
May 5, 2023, 19:07 IST
തിരുവനന്തപുരം: (www.kvartha.com) മലയാള സിനിമയില്‍ അമ്മ കഥാപാത്രങ്ങള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ട്. അമ്മയുടെ വേഷം അവതരിപ്പിച്ച് വിജയിപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയതാണ്. വളരെ അനായാസമായും ഭംഗിയായും അമ്മ വേഷം അഭിനയിച്ചിട്ടുള്ളത് ചുരുക്കം ചില നടിമാര്‍ മാത്രമാണ്. മെയ് 14ന് മാതൃദിനം ആഘോഷിക്കാനിരിക്കെ അമ്മ വേഷത്തില്‍ തിളങ്ങിയ മലയാള നടിമാരെ പരിശോധിക്കാം.
കവിയൂര്‍ പൊന്നമ്മ
മലയാള സിനിമയില്‍ സ്‌നേഹത്തിന്റെ പര്യായമാണ് കവിയൂര്‍ പൊന്നമ്മ. മോഹന്‍ലാല്‍ - കവിയൂര്‍ പൊന്നമ്മ എന്നിവരുടെ അമ്മ - മകന്‍ വേഷങ്ങള്‍ ശ്രദ്ധേയമാണ്. 1964 ല്‍ ഇറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് പൊന്നമ്മ പ്രശസ്തയാകുന്നത്. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് കവിയൂര്‍ പൊന്നമ്മ ആദ്യമായി അഭിനയിച്ചത്. പിന്നീട് കവിയൂര്‍ പൊന്നമ്മ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും അവര്‍ക്ക് അമ്മ വേഷം തന്നെയായിരുന്നു ഉണ്ടായിരുന്നത്. സത്യന്‍, പ്രേംനസീര്‍, മധു, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര നായകന്‍മാരുടെയെല്ലാം അമ്മയായി അഭിനയിച്ചു. 1971, 1972, 1973, 1994 എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് അവര്‍ നേടി.
കെപിഎസി ലളിത
അമ്മ വേഷങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ് കീഴടക്കിയ മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് കെപിഎസി ലളിത. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. പിന്നീട് അരനൂറ്റാണ്ടിലേറെയായി മലയാള സിനിമയുടെ ഭാഗമായിരുന്നു. അമരത്തിലേയും (1991) ശാന്തത്തിലേയും (2000) അഭിനയത്തിന് ദേശീയപുരസ്‌കാരം ഈ നടിയെത്തേടിയെത്തി. നിരവധിതവണ സംസ്ഥാന ബഹുമതികളും ലഭിച്ചിട്ടുണ്ട്.
മീന
മേലെപ്പറമ്പില്‍ ആണ്‍വീട് എന്ന ഒരൊറ്റ ചിത്രം മതി മീനയിലെ അമ്മ വേഷത്തിന്റെ കരുത്തറിയാന്‍. മീനയുടെ സിനിമാപ്രവേശം1964-ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത കുടുംബിനി എന്ന ചിത്രത്തിലൂടെയായിരുന്നു. ആദ്യകാലത്ത് ദുഷ്ടയായ അമ്മായിയമ്മ/ രണ്ടാനമ്മ / ഭാര്യ റോളുകളാണ് ലഭിച്ചിരുന്നത്. 80 കളിലാണ് അവരുടെ അഭിനയം പൂര്‍ണതയിലെത്തുന്നത്. കരിയറിലെ ഏറ്റവും മികച്ചതും പ്രശസ്തവുമായ വേഷമായിരുന്നു 'മേലെപ്പറമ്പില്‍ ആണ്‍ വീട് സിനിമയിലേത്. മീനയുടെ പ്രേക്ഷകപ്രീതിനേടിയ മറ്റൊരു റോള്‍ യോദ്ധ എന്ന ചിത്രത്തിലെതായിരുന്നു. ഏതാണ്ട് 300 ലധികം സിനിമകളില്‍ മീന അഭിനയിച്ചിട്ടുണ്ട്.
സുകുമാരി
ഹാസ്യ കഥാപാത്രമായും സ്വാഭാവിക അഭിനയം കൊണ്ടും തിളങ്ങിയ നടിയാണ് സുകുമാരി. അമ്മയായി കരയിപ്പിക്കാനും ഈ അഭിനേത്രിക്ക് കഴിഞ്ഞിരുന്നു. തന്റെ 21മത്തെ വയസിലാണ് 'പട്ടിക്കാടക്ക പട്ടണമാ എന്ന ചിത്രത്തില്‍ ജയലളിതയുടെ അമ്മയും ശിവാജിഗണേശന്റെ അമ്മായിയമ്മയുമായ കഥാപാത്രത്തെ സുകുമാരി അവതരിപ്പിച്ചത്. 1956ല്‍ പുറത്തിറങ്ങിയ കൂടപ്പിറപ്പിലൂടെയാണ് സുകുമാരി മലയാളത്തിലെത്തുന്നത്. സത്യന്‍, പ്രേംനസീര്‍, മധു തുടങ്ങിയവരുടെ ജോഡിയായും അമ്മ വേഷങ്ങളിലും അവര്‍ അഭിനയിച്ചു. ആറുപതിറ്റാണ്ടിലേറെക്കാലം നീണ്ട അഭിനയ ജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ലേറെ ചിത്രങ്ങളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്.
ഷീല
പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ (107) അഭിനയിച്ചതിന്റെ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ ഷീല അമ്മ കഥാപാത്രങ്ങളിലേക്ക് മാറിയപ്പോഴും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. മനസിനക്കരെ എന്ന ചിത്രത്തിലെ കൊച്ചുത്രേസ്യയായി താരം പ്രേക്ഷക ഹൃദയങ്ങള്‍ കവര്‍ന്നു.. മോഹന്‍ലാല്‍ ചിത്രമായ സ്നേഹവീടിലെ അമ്മവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
ശ്രീവിദ്യ
പല ചിത്രങ്ങളിലും അമ്മയായി ശ്രീവിദ്യയുടെ ഉജ്വലമായ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് പതിറ്റാണ്ട് നീണ്ട കരിയറില്‍ 800 ലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ശ്രീവിദ്യ വേഷമിട്ടു. 'ചെണ്ട', 'ഉത്സവം', 'തീക്കനല്‍', 'ഇടവഴിയിലെ മിണ്ടാപ്പൂച്ച', 'വേനലില്‍ ഒരു മഴ', 'ആദാമിന്റെ വാരിയെല്ല്', 'എന്റെ സൂര്യപുത്രിക്ക്' എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്. ശ്രീവിദ്യ ഏറ്റവും കൂടുതല്‍ അഭിനയിച്ചതു മലയാളത്തിലാണ്.

Keywords: Mother's Day, Important Days, Malayalam News, Kerala News, Malayalam Actresses, Kaviyoor Ponnamma, K. P. A. C. Lalitha, Sukumari, Meena, Sheela, Sreevidya, Malayalam Actresses Who Shined In Mother Roles.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.