ഓണ്‍ലൈന്‍ ആങ്ങളമാരേ, നിങ്ങളുടെ അറിവിലേക്കായി കാലുകള്‍ മാത്രമല്ല കൈകള്‍, തോളുകള്‍, കക്ഷം, മാറിടം, യോനി എന്നിങ്ങനെ തൊലിയില്‍ പൊതിഞ്ഞ ഒരു പൂര്‍ണമായ ശരീരം ഞങ്ങള്‍ക്കുണ്ട്; വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലെ സദാചാരവാദികള്‍ക്ക് എതിരെ മലയാളത്തിലെ യുവനടിമാര്‍
                                                 Sep 15, 2020, 16:56 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കൊച്ചി: (www.kvartha.com 15.09.2020) വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലെ സദാചാരവാദികള്‍ക്ക് എതിരെ മലയാളത്തിലെ യുവനടിമാര്‍. സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളായ ആങ്ങളമാര്‍ക്കുള്ള മറുപടിയും പ്രതിഷേധവുമാണ് നടിമാര്‍ അറിയിക്കുന്നത്. റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, ഗായിക ഗൗരി ലക്ഷ്മി, അനാര്‍ക്കലി മരിക്കാര്‍, അനുപമ പരമേശ്വരന്, കനി കുസൃതി, ഗ്രേസ് ആന്റണി, നിമിഷ സജയന് എന്നിവരാണ് അനശ്വരയ്ക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്.  
 
  കാല്‍മുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചും, വയറ് കാണുന്ന വസ്ത്രം ധരിച്ചുമുള്ള തങ്ങളുടെ ചിത്രം പങ്കുവച്ചാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലെ സദാചാരവാദികള്‍ക്ക്, ഓണ്‍ലൈന്‍ ആങ്ങളമാര്‍ക്ക് ചുട്ട മറുപടി നല്‍കുന്നത്. 
 
  മോണോക്കിനി ധരിച്ച് ക്യാമ്പയിന് മുന്നോട്ട് വെച്ചത് റിമ കല്ലിങ്കലാണ്. അത്ഭുതം സ്ത്രീകള്‍ക്കും കാലുകളുണ്ട് എന്നാണ് ചിത്രം പങ്കുവച്ച് റിമ കുറിച്ചത്.  
 
  തന്റെ കമന്റ് ബോക്സില്‍ അശ്ലീലം വിളമ്പാന്‍ നിക്കുന്ന അധമന്മാരുടെ ശ്രദ്ധ കിട്ടാനായി കുട്ടിയുടുപ്പിട്ട ചിത്രം പങ്കുവയ്ക്കുന്നു എന്ന് പറഞ്ഞാണ് അഹാനയുടെ കുറിപ്പ് ആരംഭിക്കുന്നത്. 
 
  'ഞാന്‍ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്. ഞാന്‍ ഇതുപോലെ ഷോര്‍ട്സ് ധരിക്കും, സാരി, ഷര്‍ട്ട്, സ്വിം സ്യൂട്ട് അങ്ങനെ പലതും. എന്റെ കാരക്ടര്‍ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ആര്‍ക്കും അധികാരമില്ല. നിങ്ങളുടെ ചിന്തകളെ നോക്കൂ, എന്റെ വസ്ത്രത്തെ അല്ല. സ്ത്രീയാകട്ടെ പുരുഷനാകട്ടെ, അവരുടെ കയ്യും കാലും വയറുമൊക്കെ ഒന്നുതന്നെയാണ്. അതില്‍ ഒരു വ്യത്യാസവും എനിക്ക് കാണാനാകുന്നില്ല. ഇപ്പോള്‍ ഒരു പുരുഷന് അവന്റെ വസ്ത്രം ഊരി ഫോട്ടോ പോസ്റ്റ് ചെയ്താല്‍, അത് പ്രചോദനമായി, മാസ് ആയി ഹോട്ട് ആയി. പക്ഷേ അതൊരു പെണ്‍കുട്ടി ചെയ്താലോ അവള് ലൈംഗിക താത്പര്യം ഉള്ളവളായി, ശ്രദ്ധ നേടുന്നവളായി, നാണമില്ലാത്തവളായി.. 
  ഈ ചിത്രം ഞാന്‍ പങ്കുവച്ചതിന് ഒരു അര്‍ഥമേ ഉള്ളൂ എനിക്ക് ആ ചിത്രം അത്രമേല്‍ ഇഷ്ടമാണ് അത് എന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.. അതിന് മറ്റൊരു അര്‍ഥം കണ്ടെത്തുന്നത് നിങ്ങളുടെ ദൗര്‍ഭാഗ്യകരമായി ജീവിത സാഹചര്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കാത്ത കാര്യങ്ങളുടെ പ്രതിഫലനമാണ്'- അഹാന കുറിക്കുന്നു 
 
  നീണ്ട കുറിപ്പിലൂടെയാണ് ഗൗരിയും പ്രതികരിച്ചത്. 
 
  'അതെ ഓണ്‍ലൈന്‍ ആങ്ങളമാരേ, ഞങ്ങള്‍ക്കു കാലുകള്‍ ഉണ്ട്. കാലുകള്‍ മാത്രമല്ല കൈകള്‍, തോളുകള്‍, കക്ഷം, മാറിടം, യോനി എന്നിങ്ങനെ തൊലിയില്‍ പൊതിഞ്ഞ ഒരു പൂര്‍ണമായ ശരീരം ഞങ്ങള്‍ക്കുണ്ട്. നിങ്ങളുടെ അറിവിലേയ്ക്കായി, ഞങ്ങള്‍ യഥാര്‍ഥത്തില്‍ ശരീരത്തിനു മേല്‍ വസ്ത്രം ധരിക്കുന്നുണ്ട് ചേട്ടന്മാരേ, ഞങ്ങള്‍ പൂര്‍ണ വസ്ത്രധാരികളായല്ല ജനിച്ചത്. ' 
 
  'വസ്ത്രം ധരിക്കണോ വേണ്ടയോ എന്നും ധരിച്ചാല്‍ ശരീരത്തിലെ ഏതൊക്കെ ഭാഗങ്ങള്‍ മൂടണം എന്നും ഏതൊക്കെ ഭാഗങ്ങള്‍ പുറമേ കാണിക്കണം എന്നും ഞങ്ങളാണ് തീരുമാനിക്കുന്നത്. അത് ഞങ്ങളുടെ മാത്രം ഇഷ്ടമാണ്. നിങ്ങളുടേതല്ല. നിങ്ങളുടെ ലൈംഗികദാരിദ്ര്യത്തിന് എന്തെങ്കിലും സഹായകമാവുമെങ്കില് സ്ത്രീകളുടെ പോസ്റ്റിന് താഴെ കുരച്ച് കൊണ്ടിരിക്കൂ.' ഗൗരി ലക്ഷ്മി കുറിച്ചു. 
 
  കാലുകള്‍ കാണിക്കൂ പെണ്‍കുട്ടികളേ അവ നിങ്ങളുടെ ആണ് എന്ന് പറഞ്ഞാണ് അനാര്‍ക്കലി തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 
 
 
  Keywords: News, Kerala, Kochi, Entertainment, Cinema, Mollywood, Actress, Rima Kallingal, Ahaana Krishna, Anarkali Marikar, Gowry Lekshmi, Anshwara Rajan, Leg Campaign, Malayalam Actresses Against cyber Attacks Yes We Have legs Campaign 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                




