New Born Child | 'ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചു'; കുഞ്ഞിന്റെ ചിത്രവുമായി അമ്മയായ സന്തോഷം പങ്കുവെച്ച് നടി മൈഥിലി

 



കൊച്ചി: (www.kvartha.com) മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ഗായിക കൂടിയായ മൈഥിലി. കഴിഞ്ഞ ഏപ്രില്‍ 28ന് ഗുരുവയാരില്‍ വച്ചായിരുന്നു ആര്‍കിടെക്റ്റായ സമ്പത്തിന്റെയും ചലച്ചിത്ര നടി മൈഥിലിയുടെയും വിവാഹം. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി. ഇപ്പോഴിതാ അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി മൈഥിലി. 

ഒരു ആണ്‍കുഞ്ഞിന്റെ അമ്മയായ സന്തോഷം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അമ്മയായ വാര്‍ത്ത ആരാധകര്‍ക്കായി പങ്കിട്ടത്. 'പ്രിയപ്പെട്ടവരേ.. ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞിനെ അനുഗ്രഹിച്ചു'- എന്നാണ് താരം കുറിച്ചത്. 

നേരത്തെ ഗര്‍ഭകാലത്തെ അനുഭവം പങ്കുവെച്ച് മൈഥിലി എഴുതിയ കുറിപ്പ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്റെ ഏറ്റവും വലിയപ്പെട്ട കുഞ്ഞേ തുടക്കം മുതലേ ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുകയാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞ് അദ്ഭുതമാണ് നീ. ഓരോ ദിവസവും നിന്റെ സാന്നിധ്യം ഞാന്‍ അറിയുന്നുണ്ട് എന്നുമായിരുന്നു മൈഥിലി എഴുതിയിരുന്നത്.

New Born Child | 'ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചു'; കുഞ്ഞിന്റെ ചിത്രവുമായി അമ്മയായ സന്തോഷം പങ്കുവെച്ച് നടി മൈഥിലി


രഞ്ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രമായ 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ'യിലൂടെയാണ് മൈഥിലി ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. മോഹന്‍ലാലാല്‍ നായകനായ ചിത്രമായ 'ലോഹ'ത്തില്‍ മൈഥിലി മികച്ച ഒരു കഥാപാത്രമായി എത്തുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് വേണ്ടി മൈഥിലി ഗാനവും ആലപിച്ചിരുന്നു. 

'കേരള കഫേ', 'ചട്ടമ്പിനാട്', 'നല്ലവന്‍', 'കാണാക്കൊമ്പത്ത്', 'ഞാനും എന്റെ ഫാമിലിയും', 'ഭൂമിയുടെ അവകാശികള്‍', 'ക്രോസ്‌റോഡ്', 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി', 'ഞാന്‍', 'ഗോഡ് സേ', 'പാതിരാക്കാലം', 'ഒരു കാട്ടില്‍ ഒരു പായ്ക്കപ്പല്‍' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മൈഥിലി വേഷമിട്ടുണ്ട്. അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്ത 'ചട്ടമ്പി' എന്ന ചിത്രമാണ് മൈഥിലി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 


Keywords:  News,Kerala,State,Kochi,Entertainment,Mollywood,Actress,Mother,Social-Media,instagram,Cinema,Lifestyle & Fashion,Latest-News,Top-Headlines, Malayalam actress Mythili and Sambath blessed with baby boy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia