പ്രതികൾ വന്നത് ബൈക്കിൽ, ക്ഷേത്രത്തിനടുത്ത് ബൈക്ക് വെച്ച ഇരുവരും മതിൽ ചാടി കോടതി വളപ്പിലെത്തി, അറസ്റ്റിന് മുമ്പുള്ള നാടകീയ സംഭവങ്ങൾ ഇങ്ങനെ
Feb 23, 2017, 16:02 IST
കൊച്ചി: (www.kvartha.com 23.02.2017) സിനിമാ നടിയെ ആക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി പൾസർ സുനിയും കൂട്ടാളി വിജേഷും കോടതിയിലെത്തിയത് ബൈക്കിൽ. പോലീസിനെ കണ്ട ഇരുവരും ബൈക്ക് ശിവക്ഷേത്രത്തിന് സമീപം നിർത്തിയ ശേഷം പിൻവശത്തെ വാതിലിലൂടെ കോടതിയുടെ മതിൽ ചാടിയാണ് കോടതിക്കുള്ളിൽ കയറികൂടിയത്. കോടതി വളപ്പിലെത്തിയ ഇവർ നേരെ ഓടി കയറിയത് പ്രതിക്കൂട്ടിലേക്കായിരുന്നു. അഭിഭാഷകർ തിരിച്ചറിഞ്ഞ ഇവരെ പോലീസ് പിന്നീട് പിടികൂടി വലിച്ചിഴച്ച് പുറത്തെത്തിച്ച് പോലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു.
നേരത്തെ പൾസർ സുനിയും വിജേഷും എറണാകുളം സി ജെ എം കോടതിയിൽ കീഴടങ്ങുമെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ മുന്നിലും പരിസര പ്രദേശങ്ങളിലുമായി വൻ പോലീസ് നിലയുറപ്പിച്ചിരുന്നു. യൂണിഫോമിലും മഫ്തിയിലുമായിരുന്നു പോലീസ് കാത്ത് നിന്നത്. പോലീസിന്റെ പ്രതീക്ഷ തെറ്റിക്കാതെ തന്നെ പൾസർ സുനിയും വിജേഷും ബൈക്കിൽ സമീപത്തെ ക്ഷേത്ര പരിസരത്ത് വന്നെത്തി. പെട്ടെന്ന് കോടതി പരിസരത്ത് പൊലീസുകാരെ കണ്ട പ്രതികൾ മതിൽ ചാടി കടന്ന് കോടതി വളപ്പിലെത്തി. പോലീസ് പിടികൂടുന്നതിന് മുമ്പ് കോടതിയിൽ കീഴടങ്ങുകയായിരുന്നു ഇരുവരുടേയും ലക്ഷ്യം. ജഡ്ജിയുടെ ചേംബറിനകത്തേക് ഓടിക്കയറിയ പ്രതികളുടെ പിന്നാലെ പോലീസും എത്തി. പോലീസിനെ കണ്ടതും രണ്ടു പേരും പ്രതിക്കൂട്ടിലേക്ക് കയറി. ഈ സമയം ജഡ്ജിയടക്കമുള്ളവർ ഉച്ച ഭക്ഷണത്തിന് പിരിഞ്ഞതിനാൽ കോടതി മുറിയിൽ ഉണ്ടായിരുന്നില്ലെന്നത് പൊലീസിന് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാക്കി. പ്രതിക്കൂട്ടിൽ നിന്നും പിടിച്ചു വലിച്ചാണ് പോലീസ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പിന്നീട് ആലുവ പോലീസ് ക്ളബിലെത്തിച്ചു. ഉന്നത പോലീസ് അധികാരികൾ ഇരുവരേയും ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം പോലീസ് കാണിച്ചത് തികഞ്ഞ അനീതിയാണെന്നും കീഴടങ്ങാനെത്തിയ പ്രതികളെ വലിച്ചിഴച്ച് കൊണ്ട് പോയത് മനുഷ്യത്വരഹിതമാണെന്നും പ്രതിഭാഗം വക്കീൽ ആരോപിച്ചു. ഇതിനെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Also Read

കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും പിടിയില്‍
Summary: Malayalam actress molestation: Key accused Pulsar Suni arrested. Dramatic scenes unfolded at the District Court Complex here on Thursday when Pulsar Suni alias Sunil Kumar, the key accused in the sexual assault of a prominent Malayalam actor, arrived before the ACJM court to surrender along with Vigeesh, another accused.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.