യുവനടി മേഘ മാത്യു അപകടത്തില്‍പെട്ടു; കാര്‍ തലകീഴായി മറിഞ്ഞ് അടിയില്‍പെട്ട നടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനുശേഷം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 11.06.2018) യുവനടി മേഘ മാത്യു സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. തലകീഴായി മറിഞ്ഞ കാറിന്റെ അടിയില്‍പെട്ട നടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനുശേഷം. മേഘ യാത്ര ചെയ്തിരുന്ന കാറില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. എറണാകുളം മുളന്തുരുത്തിക്ക് സമീപം ഞായറാഴ്ചയാണ് അപകടമുണ്ടായത്.

ടൊവിനോ തോമസ് ചിത്രം ഒരു മെക്‌സിക്കന്‍ അപാരതയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത മേഘ, മോഹന്‍ലാല്‍ നായകനായ നീരാളിയിലും ആസിഫ് അലി നായകനായ മന്ദാരത്തിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു മേഘ. നടിക്കൊപ്പം കാറില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

 യുവനടി മേഘ മാത്യു അപകടത്തില്‍പെട്ടു; കാര്‍ തലകീഴായി മറിഞ്ഞ് അടിയില്‍പെട്ട നടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനുശേഷം

അതിനിടെ നടിയുടെ കാറിനെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ ഒരു ഡോക്ടറുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മണിക്കൂറോളം നേരം കാർ തലകീഴായി തന്നെ റോഡരികിൽ കിടന്നു. മേഘയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞതുമില്ല. പലരും വന്നു നോക്കിയെങ്കിലും ആരും രക്ഷിക്കാൻ മിനക്കെട്ടില്ല. വണ്ടിയുടെ കിടപ്പ് കണ്ട് അകത്തുള്ളയാള്‍ മരണപ്പെട്ടു കാണുമോ എന്ന് ഭയന്നാവും ആരും തിരിഞ്ഞുനോക്കാതിരുന്നതെന്ന് മേഘയുടെ അച്ഛൻ പറഞ്ഞു. മേഘയെ തിരിച്ചറിഞ്ഞ ഒരു ഫോട്ടോഗ്രാഫറാണ് പിന്നീട് രക്ഷിച്ച് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദിലീഷ് പോത്തന്‍ - ഹരീഷ് പേരടി ടീമിന്റെ 'ലിയാന്‍സ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടി പാലക്കാട്ടേക്ക് പോകുന്നതിനിടെയാണ് നടി അപകടത്തില്‍പെട്ടത്. ചെറിയ വിശ്രമത്തിനുശേഷം പാലക്കാട് നടക്കുന്ന ഷൂട്ടിങിന് നടി ഉടന്‍ തന്നെ പുറപ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച ഒൻപത് മണിക്ക് എറണാകുളത്തെ താമസസ്ഥലത്ത് നിന്നും സഹോദരന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി കോട്ടയത്തെ വീട്ടിലേക്ക് പോവുകയായിരുന്നു മേഘ. കനത്ത മഴയത്ത് എതിരെ വന്ന വണ്ടിയുമായി കൂട്ടിയിടിച്ചു മറിയുകയാണ് ഉണ്ടായത്. എന്നാൽ, ഇടിച്ച കാർ നിർത്താതെ പോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalam actress Megha Mathew injured in car accident, Kochi, News, Accident, Car, Cinema, Injured, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia