യുവനടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 10.08.2021) യുവനടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടിയും കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി. കഴിഞ്ഞ മേയില്‍ കാവ്യ കോടതിയില്‍ ഹാജരായെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. ഇതേതുടര്‍ന്ന് വിസ്താരം മാറ്റിവയ്ക്കുകയായിരുന്നു.
Aster_MIMS

യുവനടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി

300ല്‍ അധികം സാക്ഷികളുള്ള കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായത്. ഇതില്‍ കാലുമാറിയവരുമുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതിയോട് ആറുമാസം കൂടി സമയം സിബിഐ കോടതി ആവശ്യപെട്ടിട്ടുണ്ട്. 2017 ഫെബ്രുവരിയിലായിരുന്നു നടി കൊച്ചിയില്‍ ഓടുന്ന കാറില്‍ അക്രമത്തിനിരയാകുന്നത്.

Keywords:  Malayalam Actress attack case: Kavya Madhavan appears before CBI court, Kochi, News, Actress, Attack, Kavya Madhavan, CBI, Court, Trending, Kerala, Cinema, News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia