SWISS-TOWER 24/07/2023

ഒപ്പം കിടക്കാമോ എന്നും അമ്മയെ കൂടി വേണമെന്നും ദളിത് ആക്ടിവിസ്റ്റിനോട് ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ നടന്‍ വിനായകനെതിരെ പോലീസ് കേസെടുത്തു; കല്‍പറ്റ പോലീസ് അന്വേഷണം തുടങ്ങി

 


ADVERTISEMENT

വയനാട്: (www.kvartha.com 15.06.2019) ഒപ്പം കിടക്കാമോ എന്നും അമ്മയെ കൂടി വേണമെന്നും ദളിത് ആക്ടിവിസ്റ്റിനോട് ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ നടന്‍ വിനായകനെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ കല്‍പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു.

ദളിത് ആക്റ്റിവിസ്റ്റ് മൃദുലാ ദേവി ശശിധരന്‍ നല്‍കിയ പരാതിയിലാണ് കല്‍പ്പറ്റ പോലീസ് വിനായകനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 506, 294 ബി, കെപിഎ 120, 120-O എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്.

 ഒപ്പം കിടക്കാമോ എന്നും അമ്മയെ കൂടി വേണമെന്നും ദളിത് ആക്ടിവിസ്റ്റിനോട് ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ നടന്‍ വിനായകനെതിരെ പോലീസ് കേസെടുത്തു; കല്‍പറ്റ പോലീസ് അന്വേഷണം തുടങ്ങി

ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുല പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

വിനായകനെതിരായ ജാതീയ അധിക്ഷേപങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നപ്പോഴുള്ള പ്രതികരണമായാണ് മൃദുലാ ദേവി ശശിധരന്‍ ഫേസ്ബുക്കില്‍ സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞത്.

ഇതേത്തുടര്‍ന്ന് ജാതീയമായ അധിക്ഷേപമടക്കം സാമൂഹ്യമാധ്യമങ്ങളില്‍ വിനായകനെതിരെ ഉയര്‍ന്നു. ഇതിന് മറുപടിയായി സ്വന്തം പ്രൊഫൈലില്‍ അയ്യ(പ്പ)ന്റെയും കാളിയുടെയും ചിത്രം പോസ്റ്റ് ചെയ്തു വിനായകന്‍. അയ്യനും കാളിയും ചേര്‍ന്നാല്‍ അയ്യങ്കാളി എന്നാണ് വിനായകന്‍ ഉദ്ദേശിച്ചതെന്ന് വിലയിരുത്തലുകളും സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു. ഇതിനിടെയാണ് മൃദുല, വിനായകനില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പോസ്റ്റിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalam actor Vinayakan booked for verbally abusing woman activist, Wayanadu, News, Cinema, Cine Actor, Case, Police, Facebook, post, Religion, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia