'ഏറ്റവും മികച്ച പ്രകടനം നടത്തുന്നവരുമായി ഒരു ടേബിളിന് ചുറ്റുമിരുന്നത് വളരെ സവിശേഷമായി കരുതുന്നു'; ബോളിവുഡിലെ അഭിനേതാക്കള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടന്‍ ടൊവിനോ
Dec 28, 2021, 15:48 IST
മുംബൈ: (www.kvartha.com 28.12.2021) ബോളിവുഡ് താരങ്ങള്‍ക്കൊപ്പം റൗന്‍ഡ് ടേബിളില്‍ നടന്‍ ടൊവിനോ. അഭിനേതാക്കള്‍ക്കൊപ്പമുള്ള ചിത്രം നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തപ്‌സി പന്നു, രവീണ ടണ്ടന്‍, ഗൗരവ് ആദര്‍ശ്, സന്യ മല്‍ഹോത്ര, കൊങ്കൊണ സെന്‍ ശര്‍മ എന്നിവര്‍ക്കൊപ്പമാണ് ടൊവിനോയുള്ളത്.
'ഏറ്റവും മികച്ച പ്രകടനം നടത്തുന്നവരുമായി ഒരു ടേബിളിന് ചുറ്റുമിരുന്ന് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധിച്ചത് വളരെ സവിശേഷമായി കരുതുന്നു' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചിട്ടുള്ളത്.
ഈ വര്‍ഷം നെറ്റ്ഫ്‌ലിക്‌സിലെ സിനിമകളിലും ഷോകളിലും ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവെച്ച ആറ് അഭിനേതാക്കളാണ് ഈ ചിത്രത്തിലുളളത്.
നെറ്റ്ഫ്‌ലിക്‌സിന്റെ 'ഇന്‍ഡ്യ ടോപ് 10' ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ടൊവീനോ ചിത്രം 'മിന്നല്‍ മുരളി' എത്തിയിരുന്നു. നെറ്റ്ഫ്‌ലിക്‌സിന്റെ ക്രിസ്മസ് റിലീസായെത്തിയ ചിത്രം 24ന് ഉച്ചയ്ക്ക് 1:30നാണ് റിലീസ് ചെയ്യപ്പെട്ടത്. ആ ദിവസം മുതല്‍ ഇന്‍ഡ്യ ടോപ് 10 ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഈ ചിത്രമാണ്.
സിരീസുകളായ എമിലി ഇന്‍ പാരീസ്, ദ് വിചര്‍, ഡികപിള്‍ഡ്, ആരണ്യക്, എന്നിവയാണ് തുടര്‍ന്നുള്ള നാല് സ്ഥാനങ്ങളില്‍. ഡികാപ്രിയോ പ്രധാന വേഷത്തിലെത്തിയ ഹോളിവുഡ് ചിത്രം 'ഡോണ്ട് ലുക് അപ്', മണി ഹെയ്സ്റ്റ്, സൂര്യവന്‍ശി, സ്‌ക്വിഡ് ഗെയിം, സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്നിവയാണ് യഥാക്രമം ആറ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.
Keywords: News, National, India, Mumbai, Entertainment, Cinema, Social Media, Instagram, Malayalam Actor Tovino posts new photo in Instagram with Bollywood performers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.