11ലക്ഷം രൂപയുടെ തട്ടിപ്പുകേസ്; നടന്‍ റിസബാബ കുറ്റക്കാരനാണെന്ന് കോടതി
Oct 5, 2018, 16:21 IST
കൊച്ചി: (www.kvartha.com 05.10.2018) പതിനൊന്ന് ലക്ഷം രൂപയുടെ തട്ടിപ്പ് കേസില്‍ നടന്‍ റിസബാബ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് കോടതിയുടേതാണ് വിധി. വണ്ടിച്ചെക്ക് കേസില്‍ എളമക്കര സ്വദേശിയാണ് റിസബാബയ്‌ക്കെതിരെ പരാതി നല്‍കിയത്.
പല തവണ ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചെങ്കിലും റിസബാബ കോടതിയിലെത്തിയിരുന്നില്ല. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടന്‍ കോടതിയില്‍ ഹാജരായത്. കുറ്റക്കാരനെന്ന് തെളിഞ്ഞെങ്കിലും അപ്പീല്‍ നല്‍കുന്നതിനായി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

Keywords: Malayalam Actor Risabava found guilty in Cheque Case, News, Ernakulam, Court, Actor, Complaint, Notice, Arrest, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.