നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നു

 


കൊച്ചി: (www.kvartha.com 18.04.2019) നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നു. ബുധനാഴ്ചയാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞിക്കാല്‍ ചിത്രം പങ്കുവച്ചുകൊണ്ടാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ താന്‍ അച്ഛനായ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. ആണ്‍കുഞ്ഞു പിറന്നുവെന്നും ജൂനിയര്‍ കുഞ്ചാക്കോ നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് താരം സന്തോഷവാര്‍ത്ത പങ്കുവച്ചത്.

'ആണ്‍കുഞ്ഞ് പിറന്നു. എല്ലാവരുടേയും സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി എന്നാണ് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നു

നീണ്ട ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2005 ഏപ്രിലില്‍ ആണ് കുഞ്ചാക്കോ ബോബന്‍ പ്രിയയെ വിവാഹം കഴിച്ചത്. ഏപ്രില്‍ രണ്ടിനായിരുന്നു ഇവരുടെ 14-ാം വിവാഹവാര്‍ഷികം.ഭാര്യയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പില്‍ ഈ വിവാഹവാര്‍ഷികം സ്‌പെഷ്യല്‍ ആണെന്ന് താരം കുറിച്ചിരുന്നു.

നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നു



Keywords: Malayalam actor Kunchacko Boban and wife Priya Ann Samuel welcome baby boy, Kochi, News, Kunjacko Boban, Cine Actor, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia