SWISS-TOWER 24/07/2023

മലയാള സിനിമ രംഗത്തെ മുതിര്‍ന്ന മേകപ് ആര്‍ടിസ്റ്റ് ജയചന്ദ്രന്‍ അന്തരിച്ചു

 



തിരുവനന്തപുരം: (www.kvartha.com 13.05.2021) മലയാള സിനിമ രംഗത്തെ മുതിര്‍ന്ന മേകപ് ആര്‍ടിസ്റ്റ് ജയചന്ദ്രന്‍ (52) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടു മാസമായി ചികിത്സയിലായിരുന്നു. പെട്ടെന്ന് അസുഖം കൂടി തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
Aster mims 04/11/2022

കുബേരന്‍ എന്ന ചിത്രത്തിലെ മേകപിന് 2002ല്‍ മികച്ച മേകപ് ആര്‍ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. പല സിനിമകളിലായി ഫിലിം ക്രിടിക്‌സ് അവാര്‍ഡ്, നിരവധി ചാനല്‍ പുരസകാരങ്ങളും കിട്ടിയിട്ടുണ്ട്. 

മലയാള സിനിമ രംഗത്തെ മുതിര്‍ന്ന മേകപ് ആര്‍ടിസ്റ്റ് ജയചന്ദ്രന്‍ അന്തരിച്ചു


പ്രശസ്ത മേകപ് ആര്‍ടിസ്റ്റ് മോഹന്‍ദാസിന്റെ ശിഷ്യനായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. വര്‍ഷങ്ങളായി സിനിമാരംഗത്ത് സജീവമായിരുന്ന അദ്ദേഹം മലയാളത്തില്‍ സ്വതന്ത്ര മേകപ് ആര്‍ടിസ്റ്റായി മലയാളത്തില്‍ 150 ലേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷമായി ഫ്‌ലവേഴ്‌സ് ചാനലില്‍ ചീഫ് മേകപ് ആര്‍ടിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഉപ്പും മുളകും സീരിയലില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
 
Keywords:  News, Kerala, State, Thiruvananthapuram, Death, Hospital, Treatment, Entertainment, Cinema, Makeup artist Jayachandran passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia