Second Song | ബേഷ്‌റം രംഗിലേതുപോലെ ശാരൂഖ്- ദീപിക കൂട്ടുകെട്ടില്‍ 'പത്താന്‍' ചിത്രത്തിലെ അടുത്ത വീഡിയോ ഗാനവും പ്രേക്ഷകരിലേക്ക് എത്തുന്നു

 


 
മുംബൈ: (www.kvartha.com) നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കുശേഷം എത്തുന്ന ശാരൂഖ് ഖാന്‍ തിരിച്ചെത്തുന്ന ചിത്രമാണ് 'പത്താന്‍'. ചിത്രത്തിന്റെ 'ബേഷ്‌റം രംഗ്' എന്ന ആദ്യ വീഡിയോ ഗാനം ഏറെ വിവാദത്തിനും ചര്‍ചയ്ക്കും കാരണമായിരുന്നു. ഗിനരംഗത്തില്‍ നായികാതാരം ദീപിക പദുകോണ്‍ ധരിച്ച ബികിനിയുടെ നിറമാണ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ബഹിഷ്‌കരണാഹ്വാനങ്ങളും ഹാഷ് ടാഗുകളുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. 

ഇപ്പോഴിതാ വിവാദങ്ങള്‍ക്കിടെ ചിത്രത്തിലെ അടുത്ത വീഡിയോ ഗാനവും പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഡിസംബര്‍ 22 ന് ശാരൂഖ്- ദീപിക കൂട്ടുകെട്ടില്‍ 'ഝൂമേ ജോ പത്താന്‍' എന്ന ഗാനവും പുറത്തെത്തും. 
Second Song | ബേഷ്‌റം രംഗിലേതുപോലെ ശാരൂഖ്- ദീപിക കൂട്ടുകെട്ടില്‍ 'പത്താന്‍' ചിത്രത്തിലെ അടുത്ത വീഡിയോ ഗാനവും പ്രേക്ഷകരിലേക്ക് എത്തുന്നു



സലാം നമസ്‌തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് ആണ് ആക്ഷന്‍ ത്രിലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. സല്‍മാന്‍ ഖാന്റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. 

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനുവേണ്ടി ശാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പത്താന്‍ തിയേറ്ററുകളിലെത്തും. ജനുവരി 25 ആണ് ചിത്രത്തിന്റെ റിലീസ് തീയതി.

Keywords:  News,National,India,Entertainment,Cinema,Song,Video,Controversy,Social-Media,Top-Headlines,Trending,Latest-News,Politics, Makers unveil first poster of ‘Pathaan’ second song ‘Jhoome Jo Pathaan’ featuring Shah Rukh Khan and Deepika Padukone
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia